HOME
DETAILS
MAL
അടിസ്ഥാനസൗകര്യ വികസനത്തില്‍ കുതിപ്പുമായി റെയില്‍വേ
backup
April 05 2017 | 17:04 PM
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പാതയില്‍ ചീറിപ്പായുന്നു. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കാനായതായി അധികൃതര്‍ പറയുന്നു.
2,855 കിലോമീറ്റര്‍ ദൂരത്തില്‍ പാളത്തില്‍ ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടന്നു. ഇതില്‍ 953 കിലോമീറ്റര്‍ പുതിയ പാതകളാണ്.
വടക്കുകിഴക്കന്‍ മേഖലയിലെ മീറ്റര്‍ഗേജ് പാതകളെല്ലാം ബ്രോഡ്ഗേജാക്കി മാറ്റി. 2,013 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചു. ഇതും ചരിത്രനേട്ടമാണ്. ആളില്ലാത്ത 1503 ലെവല്‍ ക്രോസിങ്ങുകളും ആളുള്ള 484 ലെവല്‍ ക്രോസിങ്ങുകളും ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."