അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ജീവനൊടുക്കി
വാഷിങ്ടണ്‍: എച്ച് 1 ബി വിസക്ക് നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെ അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന യദാദ്രി ബൊന്ഗിര് ജില്ലയിലെ ഗുഡുര്‍ മധുകര്‍ റെഡ്ഢി (37) യെയാണ് സിയാറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയാറ്റിലിലെ സോഫ്റ്റ്വെയര് കമ്പനിയിലെ ജീവനക്കാരനായിരുന്നു. തൂങ്ങിയ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മകന്റെ സുഹൃത്താണ് മരണവിവരം വിളിച്ചറിയിച്ചതെന്ന് മധുകറിന്റെ പിതാവ് ബാല്‍ റെഡ്ഢി പറഞ്ഞു. പത്തുവര്‍ഷമായി അമേരിക്കയിലാണ് മധുകര്‍. സ്വാതിയാണ് ഭാര്യ. ഇവരും സോഫ്റ്റ്വെയര് എന്‍ജിനീയറാണ്. ഏഴുവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. അഞ്ചുവയസുള്ള മകളുണ്ട്. ഈയിടെ സിയാറ്റിലില്‍ പുതിയ വീടുവാങ്ങിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം റെഡ്ഢിയുടെ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."