HOME
DETAILS

ചരിത്ര കൂടിക്കാഴ്ചയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

  
backup
June 13, 2018 | 11:50 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b

പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. കൂടിക്കാഴ്ചയില്‍ ട്രംപുമായി പൊതു സമ്മതിയില്‍ എത്തിച്ചേരാനായത് ഉത്തരകൊറിയയുടെ നയതന്ത്ര വിജയമായിട്ടാണ് മാധ്യമങ്ങള്‍ വിലയരുത്തിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റഡോങ് സിന്‍മന്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്.
ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് പത്രത്തിന്റെ ആദ്യ പേജില്‍ നല്‍കിയത്. കൂടാതെ പത്രത്തിന്റെ ആറ് പേജുകളില്‍ കിമ്മിന്റെയും ട്രംപിന്റെയും ഇടയിലെ ഉച്ചകോടിക്കിടയിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. നേരത്തെ അമേരിക്കയെ കൊള്ളസംഘമെന്നും എന്നെന്നും നിലനില്‍ക്കുന്ന അര്‍ബുദമെന്നും റഡോങ് സിന്‍മന്‍ പത്രം വിശേഷിപ്പിച്ചിരുന്നു.
ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനിക ആഭ്യാസം അവസാനിപ്പിക്കുക, ഉത്തരകൊറിയക്ക് യു.എസ് സുരക്ഷ ഏര്‍പ്പെടുത്തുക, ഉപരോധം നീക്കല്‍, നയതന്ത്രങ്ങളില്‍ ബന്ധം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉ.കൊറിയക്ക് ഉച്ചകോടിയിലൂടെ ലഭിച്ച മേധാവിത്വമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ വിവരണമാണ് ഉ.കൊറിയയുടെ പ്രധാന വാര്‍ത്താ അവതാരകയായ റി ചുന്‍ ഹീ ദേശീയ ചാനലിലൂടെ അവതരിപ്പിച്ചത്. രാജ്യത്തെ പ്രധാന സംഭവങ്ങള്‍ മാത്രം അവതരിപ്പിക്കാനായി വാര്‍ത്ത അവതരിപ്പിക്കുന്നയാളാണ് 75 കാരിയായ റി ചുന്‍ ഹീ. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ഉത്തരകൊറിയയിലെ നിരവധി മാധ്യമപ്രവര്‍ത്തര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു.സിംഗപ്പൂരില്‍ മറ്റു രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് വമ്പൻ ഇളവുമായി സഊദി; വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി നിർത്തലാക്കി

Saudi-arabia
  •  2 days ago
No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  2 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  2 days ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  2 days ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  2 days ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  2 days ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  2 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  2 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  2 days ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  2 days ago