ഉത്തരകൊറിയയുടെ ആണവ ഭീഷണി അവസാനിച്ചുവെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ആണവ ഭീഷണി അവസാനിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ നടന്ന ഉച്ചോകോടി കഴിഞ്ഞ് അമേരിക്കയലെത്തിയ ഉടനെ ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ദീര്‍ഘമായ യാത്ര കഴിഞ്ഞ് ഇപ്പോള്‍ എത്തിച്ചേര്‍ന്നു. പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ഏറ്റവും സുരക്ഷിതത്വം ഇപ്പോള്‍ അനുഭവപ്പെടുന്നു. ഉത്തരകൊറിയയുടെ ആണവ ഭീഷണി ഇനിയുണ്ടാവില്ല. കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതും നല്ല അനുഭവവുമായിരുന്നു.
ഭാവിയെ സംബന്ധിച്ച് ഉത്തരകൊറിയക്ക് കൃത്യമായ ധാരണയുണ്ട്. അവരുമായി തങ്ങള്‍ യുദ്ധത്തിലേക്ക് പോവുകയാണെന്ന് ജനങ്ങള്‍ കരുതിയിരുന്നു. ഉ.കൊറിയ അപകടകാരികളാണെന്നും വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."