HOME
DETAILS

2026 ലോകകപ്പിന് മൂന്ന് രാജ്യങ്ങള്‍ വേദിയാകും

  
backup
June 14, 2018 | 12:32 AM

2026-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af

മോസ്‌കോ: 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ വേദിയൊരുക്കും. ബുധനാഴ്ച റഷ്യയില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസ് കമ്മറ്റിയിലാണ് തീരുമാനമുണ്ടായത്. മൊറോക്കോയെ പിന്തള്ളിയാണ് മൂന്ന് രാജ്യങ്ങളെ തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ലോകകപ്പ് നടത്തുന്നതില്‍ നിന്ന് മൊറോക്കോയെ ഒഴിവാക്കുന്നത്. അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് 134 വോട്ട് ലഭിച്ചപ്പോള്‍ മോറോക്കോക്ക് 65 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2026 ലോകകപ്പ് 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ലോകകപ്പാകും. ലോകകപ്പ് നടത്തിയാല്‍ 11 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാകുമെന്ന് അമേരിക്കല്‍ രാജ്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അഞ്ചു ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാകുമെന്നായിരുന്നു മൊറോക്കോയുടെ വാദം.
ഇതാദ്യമായാണ് മൂന്ന് രാജ്യങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ആകെയുള്ള 80 മത്സരങ്ങളില്‍ 10 മത്സരങ്ങള്‍ക്ക് കാനഡ വേദിയൊരുക്കും. 10 മത്സരങ്ങള്‍ക്ക് മെക്‌സിക്കോയും വേദിയാകും. ബാക്കി 60 മത്സരങ്ങള്‍ അമേരിക്കയിലാണ് നടക്കുക. ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലായിരിക്കും ഫൈനല്‍ മത്സരം അരങ്ങേറുക. 1994 ലോകകപ്പിന് അമേരിക്ക വേദിയായിരുന്നു. 1970, 1986 വര്‍ഷങ്ങളില്‍ മെക്‌സിക്കോയിലും ലോകകപ്പ് ഫുട്‌ബോള്‍ നടന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  a month ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  a month ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  a month ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  a month ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a month ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a month ago