
അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്
തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവും 30500 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിവിധിച്ചു. തമിഴ്‌നാട് സേലം വാളപ്പാടി മാരിയമ്മന്‍ കോവിലിന് സമീപം സെല്‍വരാജാ(34)ണ് പ്രതി. 2011 സെപ്തംബര്‍ 20 ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിലെ കുയ്യാലി റെയില്‍വേ ട്രാക്ക് വഴി നടന്നുവരികയായിരുന്ന അധ്യാപികയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടക്കുമ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരും റെയില്‍വേ ഗെയിറ്റിനു സമീപമുണ്ടായിരുന്നവരുമാണ് പ്രതിയെ കൈയോടെ പിടികൂടിയത്.
ബലാത്സംഗ ശ്രമത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയുമൊടുക്കണം. തടഞ്ഞുവച്ചതിന് ഒരു മാസം തടവും 500 രൂപ പിഴയും, മാനഹാനിയുണ്ടാക്കിയതിനു രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും എന്നിങ്ങനെ വിവിധവകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം കൂടി അധിക തടവ് അനുഭവിക്കണം. സംഭവത്തിനു ശേഷം റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് വീണ്ടും ജയിലിലടക്കുകയായിരുന്നു.
പ്രൊസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്‍സണും പ്രതിക്ക് വേണ്ടി കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എ.പി രഞ്ജിത്തുമാണ് ഹാജരായത്.
കണ്ണൂര്‍ ടൗണ്‍ സി.ഐ അനില്‍കുമാര്‍ ഉള്‍പ്പെടെ 16 സാക്ഷികളെയാണ് വിചാരണ കോടതി വിസ്തരിച്ചത്. 10 തൊണ്ടിമുതലുകള്‍ കോടതി മുമ്പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 4 days ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 4 days ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 4 days ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 4 days ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 4 days ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 4 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 4 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 4 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 4 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 4 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 4 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 4 days ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 4 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 4 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 5 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 5 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 5 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 5 days ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• 4 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 4 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 5 days ago