തൃപ്രയാര്‍ തേവരുടെ പൈനൂര്‍ പാടത്തെ ചാലുകുത്തല്‍ ഭക്തിനിര്‍ഭരം
തൃപ്രയാര്‍: തട്ടകത്തെ കാര്‍ഷികവൃത്തിക്ക് അനുമതി നല്കിയ തൃപ്രയാര്‍ തേവരുടെ പൈനൂര്‍ പാടത്തെ ചാലുകുത്തല്‍ ഭക്തിനിര്‍ഭരം. ആയിരങ്ങളാണ് തേവരുടെ ചാലുകുത്തലിന് സാക്ഷിയാകാന്‍ പൈനൂര്‍ പാടത്ത് എത്തിയത്. ഇന്നലെ ഉഷപൂജക്ക് ശേഷം തൃപ്രയാര്‍ തേവര് വെന്നിക്കല്‍ ക്ഷേത്രത്തില്‍ പറയെടുക്കാനായി എഴുന്നള്ളി. ചാന്നാനിക്കാട് വിഷ്ണു തേവരുടെ കോലം വഹിച്ചു. തൃപ്രയാര്‍ രാജപ്പന് മാരാര്‍ നയിച്ച മേളം തേവരുടെ എഴുന്നള്ളിപ്പിന് അകമ്പടിയേകി. ആയിരകണക്കിന് ഭക്തരാണ് തേവര്്ക്കൊാപ്പം യാത്രയായത്. വെന്നിക്കല്‍ ക്ഷേത്രത്തില്‍ പറയെടുപ്പിന് ശേഷം തേവര് കോതകുളത്തില്‍ ആറാട്ട് നടത്തി. ആറാട്ടിന് ശേഷം തൃപ്രയാര്‍ തേവര് പൈനൂര്‍ പാടത്ത് ചാലുകുത്തല്‍ ചടങ്ങിനായി പുറപ്പെട്ടു. ദേവസ്വം ബലരാമനാണ് പൈനൂര്‍ പാടത്തേക്ക് എഴുന്നള്ളിയ തേവരുടെ കോലം വഹിച്ചത്. പൈനൂര്‍ പാടത്തെത്തിയ തേവരെ അവകാശികളായ കണ്ണോത്ത് തറവാട്ടിലെ ശശിയാണ് പറ നല്കി സ്വീകരിച്ചു. പൈനൂര്‍ പാടത്തെ ഒരുസെന്റ് ഭൂമിയിലായിരുന്നു ചാലുകുത്തല്‍. തേവര് ചാലുകുത്തല്‍ നടത്തുന്നത് കാണാന്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇടവിട്ട് ശംഖ് നാദം ഉയര്‍ന്ന നിമിഷം തേവരുടെ കോലം വഹിച്ച ദേവസ്വം ബലരാമന് തന്റെ കൊമ്പുകളാല്‍ പൈനൂര്‍ പാടത്ത് നിന്ന് മൂന്നുതവണ മണ്ണ് കുത്തിയെടുത്തു. കൊമ്പുകളില്‍ ശേഖരിച്ച മണ്ണ് ചുറ്റും തിങ്ങിനിറഞ്ഞ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. പ്രസാദമായി ലഭിച്ച മണ്ണ് കൃഷിയിടത്തില്‍ വിതരണം ചെയ്യുന്നതിലൂടെ കാര്‍ഷിക അഭിവൃദ്ധി കൈവരുമെന്നതാണ് ചാലുകുത്തല്‍ ചടങ്ങിന് പിന്നിലെ വിശ്വാസം. ചാലുകുത്തല്‍ ചടങ്ങിന് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയ തേവരുടെ കോലം ചാന്നാനിക്കാട് വിഷ്ണുവാണ് വഹിച്ചത്. ക്ഷേത്രത്തില്‍ തിരിച്ചെത്തിയ തേവര് തുടര്‍ന്ന് മറ്റ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."