കോടിയേരി പരാജയം സമ്മതിക്കുന്നു: ഉമ്മന്‍ചാണ്ടി
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞിടത്തുനിന്നു കോടിയേരി പിറകോട്ടുപോകുന്നത് എല്‍.ഡി.എഫിന്റെ പരാജയം സമ്മതിക്കലാണെന്ന് ഉമ്മന്‍ചാണ്ടി. ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു സി.പി.എം സെക്രട്ടറി കോടിയേരിയാണ് ആദ്യം പറഞ്ഞത്. കാനം രാജേന്ദ്രനും മന്ത്രി സുധാകരനും എതിരായി പറഞ്ഞു. വോട്ടു കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. യു.ഡി.എഫിനു വോട്ടു കൂട്ടലാണോ പിന്നെ കോടിയേരിക്കു പണിയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. മലപ്പുറം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിയെഴുത്ത്
മുസ്‌ലിംലീഗും കോണ്‍ഗ്രസും മറ്റു യു.ഡി.എഫ് അനുകൂല കക്ഷികളുമെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരേ ശക്തമായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
കേരള സര്‍ക്കാര്‍
ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. പാര്‍ട്ടി അജന്‍ഡ മാത്രം നോക്കിയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വിലക്കയറ്റം ഉന്നതിയിലെത്തി. അരി കിട്ടാനില്ല. നിയമവാഴ്ച, സ്ത്രീ സുരക്ഷ എന്നിവയെല്ലാം താറുമാറായി. ജനങ്ങള്‍ക്കു കടുത്ത അമര്‍ഷമുണ്ട്. ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."