ജാര്‍ഖണ്ഡ് ബാലന്റെ താടിയെല്ലിലെ ട്യൂമര്‍ നീക്കം ചെയ്തു
കൊച്ചി: ജാര്‍ഖണ്ഡിലെ ഒരു കര്‍ഷകന്റെ മകനായ അമര്‍ സമദ് (19) കഴിഞ്ഞ 10 വര്‍ഷമായി തന്റെ ശരീരത്തിന്റെ ഭാഗമായി കൊണ്ടുനടന്ന ട്യൂമര്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 12 സര്‍ജന്മാര്‍ ചേര്‍ന്ന് 14 മണിക്കൂര്‍ നീണ്ട ഒരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
താടിയെല്ലില്‍ ഫുട്‌ബോള്‍ വലിപ്പത്തില്‍ വളര്‍ന്ന ട്യൂമര്‍ മെഡിക്കല്‍ ചരിത്രത്തില്‍ ഏറ്റവും വലിപ്പമുള്ളതായിരുന്നത്രേ. രോഗിയുടെ സാമൂഹ്യ- സാമ്പത്തിക സ്ഥിതി മനസിലാക്കി സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. ഫുട്‌ബോളിന്റെ വലിപ്പവും 4.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു മുഴയ്ക്ക്.
2008 മുതലാണ് അമറിന്റെ മുകളിലെ താടിയെല്ലില്‍ ഇടതു ഭാഗത്തേക്ക് മുഴ വളര്‍ന്നു തുടങ്ങിയത്. അസ്ഥികളുടെ ഇടതൂര്‍ന്ന ശേഖരത്തിന്റെയും നാരുകളുള്ള കോശങ്ങളുടെയും പ്രാഥമിക ബയോപ്‌സി പരിശോധനയില്‍ അണ്ഡാശയ അണുബാധയാണെന്ന് കണ്ടെത്തി. ഇത് വിചിത്രമായ രൂപം നല്‍കിയെന്ന് മാത്രമല്ല, ഭക്ഷണം കഴക്കുന്നതിനും സംസാരിക്കുന്നതിനും പോലും ബുദ്ധിമുട്ടുണ്ടാക്കി. പാരാതൈറോയിഡ് ഗ്രന്ഥിയില്‍ ട്യൂമര്‍ വരുന്ന പാരാതൈറോയിഡ് അഡീനോമയും ഇതിനിടയില്‍ അമറിനെ ബാധിച്ചു.
വളരെ അപൂര്‍വ്വമായി കാണുന്ന രോഗമായ ഹൈപ്പര്‍-പാരാതൈറോയിഡിസം ജോ ട്യൂമറിന്റെ ലക്ഷണങ്ങളായിരുന്നു അമറിനുണ്ടായിരുന്നത്. ഈ അവസ്ഥയിലാണ് അമറിനെ ഇവിടെ എത്തിച്ചത്. ഉത്തരഖണ്ഡിലെ ഡോ. ശ്രീഹരി ജിംഗ്‌ളയാണ് അമറിന്റെ കേസ് ശ്രദ്ധയില്‍പ്പെടുത്തിയത്. യു.എസില്‍ നിന്നുള്ള ഗസ്റ്റ് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് തല-കഴുത്ത് അമൃത ആശുപത്രിയില്‍ പുനര്‍നിര്‍മാണം നടത്തിയത്.
ശസ്ത്രക്രിയക്കു ശേഷം അമറിന്റെ പാരാതൈറോയിഡ് ഹോര്‍മോണും കാല്‍സ്യത്തിന്റെ അളവും സാധാരണ ഗതിയിലായി. കുട്ടിക്കാലത്തേ പിതാവിനെ നഷ്ടപ്പെട്ട അമറിന് രണ്ടു ഇളയ സഹോദരന്മാരുണ്ട്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അമ്മയെയും നഷ്ടപ്പെട്ട അമറിനെയും സഹോദരങ്ങളെയും അടുത്ത ബന്ധുവാണ് നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."