HOME
DETAILS
MAL
തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് യുവതി കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു
backup
June 14 2018 | 07:06 AM
ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് യുവതി കായലില്‍ ചാടി. തിരച്ചില്‍ തുടരുകയാണ്. കോട്ടയം ചങ്ങനാശ്ശേരി വടക്കേക്കര വിരൂര്‍ മനുനിവാസില്‍ പി.ജി ഉണ്ണികൃഷ്ണന്റെ മകള്‍ മീരാകൃഷ്ണന്‍ (26) ആണ് ഇന്നലെ ബണ്ടില്‍ നിന്ന് കായലിലേയ്ക്ക് ചാടിയത്.
ഉച്ചതിരിഞ്ഞ് രണ്ടിന് ഇവര്‍ ബണ്ടിന്റെ ഒന്നാംഘട്ടമായ പടിഞ്ഞാറ് ഭാഗത്ത് കൈയില്‍ ഒരു ഹാന്‍ബാഗുമായി പല തവണ നടക്കുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. ഇതിനിടെയാണ് ഇവര്‍ പെട്ടെന്ന് കായലിലേയ്ക്കു ചാടിയത്. നാട്ടുകാര്‍ അറിയിച്ച പ്രകാരം ചേര്‍ത്തല നിന്ന് അഗ്നിശമന സേനയെത്തി സന്ധ്യയോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം ഇന്നു രാവിലെ തിരച്ചില്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബണ്ടില്‍ കിടന്ന ഹാന്‍ബാഗില്‍ ഉണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."