HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജി
backup
July 06 2016 | 04:07 AM
കൊച്ചി: പി.സി ജോര്‍ജ്, ഇ.എസ് ബിജിമോള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജി. പി.സി ജോര്‍ജിനെതിരേ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന പി.സി ജോസഫാണ് ഹരജി നല്‍കിയത്.
സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചുവെന്നും പള്ളിപ്പെരുന്നാളിന്റെ നോട്ടിസിലൂടെ വോട്ടുനേടിയെന്നുമാണ് ഹരജിയിലുള്ളത്.
ഇ.എസ് ബിജിമോളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ മുറിഞ്ഞപുഴ സ്വദേശി ബെന്നിയാണ് ഹരജി നല്‍കിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍മജീദിന്റെ പത്രിക വരണാധികാരി തള്ളിയതിനാല്‍ എസ്.ഡി.പി.ഐ ബിജിമോള്‍ക്ക് പിന്തുണ നല്‍കിയെന്നും ഇക്കാരണത്താലാണ് അവര്‍ ജയിച്ചതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."