അതീജീവന പേരാട്ട വേദി 18-ന് ദേശീയപാത ഉപരോധിക്കും
അടിമാലി: ഹൈറേഞ്ചിലെ വിവിധ വില്ലേജുകളിലെ കര്‍ഷകരുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അതിജീവന പേരാട്ട വേദിയുടെ നേതൃത്വത്തില്‍ 18-ന് അടിമാലിയില്‍ ദേശീയപാത ഉപരോധിക്കുമെന്ന് പോരാട്ടവേദി സ്വാഗത സംഘം ചെയര്‍മാന്‍ പി.വി. സ്‌കറിയ, ജനറല്‍ കണ്‍വീനര്‍ ടി.കെ. ഷാജി, ട്രഷര്‍ കെ.ആര്‍. വിനോദ് എന്നിവര്‍ അറിയിച്ചു.
മുന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലിനു കീഴില്‍വരുന്ന കെഡിഎച്ച്, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തുവല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തപാറ, ആനവിലാസം വില്ലേജുകളില്‍ പട്ടയഭൂമിയില്‍ വീടുനിര്‍മാണം ഉള്‍പ്പടെയുള്ള വിവിധ നിര്‍മാണ പ്രവൃത്തികള്‍ക്കും കൃഷിഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനും മറ്റും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ പിന്‍വലിച്ചെന്ന് ബസപ്പെട്ടവര്‍ പറയുമ്പോഴും പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി മറുകയാണ്.
ഇതോടെപ്പം അടിമാലി ഉള്‍പ്പടെയുള്ള ദേവികുളം, ഉടുമ്പന്‍ചേല താലൂക്കുകളിലെ ഇരുപതോളം വില്ലേജുകളിലെ കര്‍ഷകരെ പ്രതികുലമായി ബാധിക്കുന്നതരത്തില്‍ വൈദ്യുതി, വനം വകുപ്പുകളില്‍നിന്നും കരിനിയമങ്ങള്‍ പുറപ്പെടുവിക്കുകയാണ്. കൊച്ചി - ധനുഷ്‌കോടി, അടിമാലി - കുമളി ദേശീയപാതകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് ഉപരോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."