വാട്ടര്‍ കിയോസ്‌കുകള്‍ മൂന്നു ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാകും
കല്‍പ്പറ്റ: ജില്ലയിലെ വാട്ടര്‍ കിയോസ്‌കുകള്‍ മൂന്നു ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാകുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ജില്ലയിലെ വരള്‍ച്ചാപ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുതിനു മുന്നോടിയായി വരള്‍ച്ച സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈമാസം എട്ടു മുതല്‍ കിയോസ്‌കുകളില്‍ വെള്ളമെത്തിക്കാനാകും. കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനകീയ സംരംഭങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ കൂടുതല്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക, പദ്ധതി കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുക, ജലനിധി ഗുണഭോക്താക്കള്‍ക്ക് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍, കെ.എം രാജു, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍ മേഴ്‌സി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."