ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 66 റണ്‍സിന് ജയിച്ചിരുന്നു.
ബൗളിങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 161 റണ്‍സില്‍ എറിഞ്ഞൊതുക്കി. ഏക്താ ബിഷ്ട്, ജുലാന്‍ ഗോസ്വാമി എന്നിവര്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇവരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്ക് വേണ്ടി പൂനം യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി.
നിര്‍ണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ക്ക് വേണ്ടി നടാലി സ്‌കിവര്‍ മാത്രമേ തിളങ്ങിയുള്ളൂ. 14 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ തമ്മി ബീമൗണ്ട് (20), നതാലി സ്‌കിവര്‍ (85), ലൗറെന്‍ വിന്‍ഫീല്‍ഡ് (28) എന്നിവര്‍ ചേര്‍ന്നാണ് 150 കടത്തിയത്. 109 പന്തുകള്‍ നേരിട്ട നതാലി 12 ഫോറുകളും ഒരു സിക്‌സും സഹിതമാണ് 85 റണ്‍സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ ജെമീമയുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് പൂനം റൗത്തിനെ കൂട്ടുപിടിച്ച് സ്മൃതി മന്ദാന നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്‌കോര്‍ 74ല്‍ നില്‍ക്കെ 65 പന്തില്‍ 32 റണ്‍സെടുത്ത പൂനം മടങ്ങിയെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ മിതാലി രാജ് മന്ദാനക്ക് പൂര്‍ണ പിന്തുണ നല്‍കിയതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. സ്‌കോര്‍ 140 നില്‍ക്കെ ഷ്രുബ്‌സോളിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മന്ദാന പുറത്താവുമ്പോള്‍ ഇന്ത്യക്ക് ജയം കൈയെത്തും ദൂരത്തായിരുന്നു. 74 പന്ത് നേരിട്ട മന്ദാന ഏഴ് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സെടുത്താണ് മടങ്ങിയത്. മിതാലി രാജ് 47 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ദീപ്തി ശര്‍മ ആറ് റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ഷ്രുബ്‌സോള്‍ രണ്ട് വിക്കറ്റ് വീഴത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."