കണ്ണൂര്‍- ബംഗളൂരു പാതയില്‍ ജൂലൈ 12 വരെ ഗതാഗത നിരോധനം
കണ്ണൂര്‍: കണ്ണൂര്‍- ബംഗളൂരു അന്തര്‍സംസ്ഥാന പാതയില്‍ കര്‍ണാടകയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയില്‍ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചു.
കുടക് ജില്ലാ ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിറക്കിയത്. ഇക്കാലയളവില്‍ കേരളത്തില്‍ നിന്ന് കുടകിലേക്കുള്ള വാഹനങ്ങള്‍ തലശ്ശേരി വഴിയും മൈസൂരൂ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ മാനന്തവാടി- തോല്‍പ്പെട്ടി- തിത്തിമത്തി വഴിയും പോകണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്ന് പെരുമ്പാടി- മാക്കൂട്ടം ചുരം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ചുരത്തിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുന്നതിനാല്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ഇന്നലെയും ആരംഭിക്കാനായില്ല.
വെള്ളത്തിന്റെ തീവ്രത കുറഞ്ഞാല്‍ മാത്രമേ പാറക്കൂട്ടവും വന്‍മരങ്ങളും റോഡില്‍ നിന്ന് നീക്കാനുള്ള പ്രവൃത്തി തുടങ്ങാനാകൂ.
മഴ തുടര്‍ന്നാല്‍ ഇതിനായി ദുരന്തനിവാരണ സേനയുടെ സേവനവും ഉപയോഗപ്പെടുത്തും. ഉരുള്‍പൊട്ടലുണ്ടായ മാക്കൂട്ടം ചുരം റോഡ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി സന്ദര്‍ശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് മാക്കൂട്ടം ചുരം റോഡ് തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."