HOME
DETAILS

മരണഭൂമിയായി ഇദ്‌ലിബ്

  
backup
April 05 2017 | 23:04 PM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%ac%e0%b5%8d

ദമസ്‌കസ്: മനുഷ്യമനസ് മരവിപ്പിക്കുന്ന യുദ്ധക്രൂരതയുടെ നേര്‍ചിത്രമായ ഇദ്‌ലിബ് പ്രവിശ്യയിലെ രാസായുധ ആക്രമണത്തിനെതിരേ ലോകവ്യാപക പ്രതിഷേധം. സംഭവത്തില്‍ മരണസംഖ്യ 107 ആയി. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന പൗരന്മാര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം വിമതര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കവുമായി സിറിയന്‍ സൈന്യവും റഷ്യയും രംഗത്തെത്തി. എന്നാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം റഷ്യയെയും സിറിയന്‍ സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുകയാണ്.
വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ ചൊവ്വാഴ്ചയാണ് ലോകത്തെ നടുക്കിയ രാസായുധ പ്രയോഗം നടന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, ആയുധ വിദഗ്ധര്‍, വിമതസേനാ കമാന്‍ഡര്‍ എന്നിവരെല്ലാം നല്‍കുന്ന തെളിവുകള്‍ ആക്രമണം നടത്തിയത് സിറിയന്‍ സര്‍ക്കാര്‍ സൈന്യം തന്നെയാണെന്നാണു വ്യക്തമാക്കുന്നത്. നേരത്തെ സംഭവം വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയതോടെ ആക്രമണം നടത്തിയത് വിമതരാണെന്ന് സിറിയന്‍ അധികൃതരും റഷ്യയും ആരോപിച്ചിരുന്നു. ഹേഗ് ആസ്ഥാനമായുള്ള രാസായുധവിരുദ്ധ സംഘടനയായ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ് (ഒ.പി.സി.ഡബ്ല്യു) ദുരന്തമേഖലയില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്തി അന്വേഷണം ആംരഭിച്ചിട്ടുണ്ട്.  
അതേസമയം ഇദ്‌ലിബിലെ ആശുപത്രികളില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആക്രമണത്തിനിരയായവരെ ഉള്‍ക്കൊള്ളാനാകാതെ പ്രദേശത്തെ എല്ലാ ആശുപത്രികളും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. കൂടുതലും കുട്ടികളാണ് ആക്രമണത്തിനിരയായത്. വിഷവാതക പ്രയോഗത്തിന്റെ ആഘാതത്തില്‍ ശരീരം ചൂടായി കുട്ടികള്‍ വാവിട്ടുകരയുന്ന ദൃശ്യങ്ങള്‍ ലോകത്തെ കരളലിയിപ്പിച്ചു. നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ ഈ ദൃശ്യാനുഭവത്തെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായാണ് വാര്‍ത്തകള്‍. ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് 107 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 74 പേരെ തിരിച്ചറിഞ്ഞതായി ഇദ്‌ലിബ് ആരോഗ്യ വിഭാഗം തലവന്‍ മുന്‍സിര്‍ ഖലീല്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ 37 പേരും കുട്ടികളാണെന്ന് ബ്രിട്ടന്‍ കേന്ദ്രമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. 557 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 30,000ത്തിലേറെ രോഗികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുടെ പ്രദേശത്തെ മആറത്ത് അല്‍ നുഅ്മാന്‍ ആശുപത്രി പൂര്‍ണമായും തകര്‍ന്നത് ചികിത്സകളെയും രക്ഷാപ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഖാന്‍ ശൈഖൂനിലെ അല്‍ റഹ്മ ആശുപത്രിക്കു നേരെയും രാസായുധ ആക്രമണം നടന്നിരുന്നു. രോഗികളെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് അധികൃതര്‍.
ബുധനാഴ്ച പുലര്‍ച്ചെയും മേഖലയില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണമുണ്ടാതയായി നാട്ടുകാര്‍ പറഞ്ഞു. ആറു വര്‍ഷം മുന്‍പ് ആരംഭിച്ച സിറിയയിലെ ആഭ്യന്തയുദ്ധത്തിനിടെ ഇതു നാലാം തവണയാണ് സര്‍ക്കാര്‍ സൈന്യം പൗരന്മാര്‍ക്കു നേരെ രാസായുധപ്രയോഗം നടത്തുന്നത്. 2013ല്‍ തലസ്ഥാനമായ ദമസ്‌കസിനടുത്ത് ഗൗഥയില്‍ നൂറുകണക്കിനു നാട്ടുകാര്‍ കൊല്ലപ്പെട്ട രാസായുധപ്രയോഗത്തിനുശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago