ടൂറിസത്തിനുവേണ്ടിയല്ല വര്‍ഗീയതക്കെതിരായാണ് യുവാക്കള്‍ കല്ലെറിയുന്നത്: ഫാറൂഖ് അബ്ദുല്ല
ശ്രീനഗര്‍: ടൂറിസത്തിന് വേണ്ടിയല്ല വര്‍ഗീയതക്കെതിരായാണ്ജമ്മുകശ്മിരിലെ യുവാക്കള്‍ കല്ലെറിയുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ ജമ്മുകശ്മിര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല.
ഭീകരവാദത്തില്‍ നിന്ന് മാറി ടൂറിസത്തെ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ഫാറൂഖ് അബ്ദുല്ല. ജമ്മു-ശ്രീനഗര്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള തുരങ്കപാത ഉദ്ഘാടനം ചെയ്ത ശേഷം ഉദംപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദി ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചത്.
മതത്തിന്റെ പേരില്‍ ചിലര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനായി ശ്രമിക്കുകയാണ്. ഇവര്‍ക്കെതിരായ യുദ്ധമാണ് കശ്മിരില്‍ യുവാക്കള്‍ നടത്തുന്നത്. ടൂറിസം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വെറുതെ നടത്തുന്ന ഒന്നല്ല കല്ലേറെന്ന് താങ്കള്‍ മനസിലാക്കണമെന്ന് ഫാറൂഖ് അബ്ദുല്ല മോദിയെ ഓര്‍മിപ്പിച്ചു. ശ്രീനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും പാകിസ്താനും കശ്മിരിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ മൂന്നാം കക്ഷിയെന്ന നിലയില്‍ അമേരിക്ക രംഗത്ത് വരുന്നത് അനുയോജ്യമാണ്. ഇതിനെ കശ്മിരിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
സംസ്ഥാനത്ത് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍ും തമ്മിലല്ല യഥാര്‍ഥ മത്സരം. മറിച്ച് വര്‍ഗീയ ശക്തികള്‍ക്കെതിരായ യുദ്ധമാണ് നടക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."