ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം ബഹ്‌റൈന്‍ സാമൂഹൃ സാംസകാരിക ജീവകാരുണൃ മേഖലകളില്‍ സ്തുതൃര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ( 2017 2020 ) വരുന്ന മൂന്നുവര്‍ഷ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു .
ശ്രീ. എബ്രഹാം ജോണ്‍ , ഡിക്‌സണ്‍ സൈറസ് , മോനി ഒടികണ്ടത്തില്‍, അജയകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും
എഫ്.എം .ഫൈസല്‍ (ചെയര്‍മാന്‍) ജേൃാതിഷ് പണിക്കര്‍ (പ്രസിഡണ്ട്) ജഗത് കൃഷ്ണകുമാര്‍ (ജന.സെക്രട്ടറി) ജേക്കബ് തേക്കുതോട് (ജനറല്‍ കണ്‍വീനര്‍) ദിലീഫ് (ട്രഷറര്‍) എബി തോമസ് (വൈസ് ചെയര്‍മാന്‍) തോമസ് ഫിലിപ്പ് (വൈസ്.പ്രസി.) ഷൈജു ക്രാമ്പത്ത് (ജോ.സെക്രട്ടറി ) പ്രമോദ് കണ്ണപുരം (ചാരിറ്റി വിംഗ്)
ജോര്‍ജ് (മെന്‍പര്‍ഷിപ്പ് ) തോമസ് സൈമണ്‍ (എന്റര്‍ടൈന്‍മെന്റ്) മനോജ് മണികണ്ഠന്‍ ( യുവജന വിഭാഗം) രാജ് കൃഷ്ണന്‍ ( ഹോസ്പിറ്റല്‍ വിംഗ് ) അജി തോമസ്, അരുണ്‍ തൈക്കാട്ടില്‍, എന്നിവരെ എക്‌സികുട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും അര്‍ഹനായ ഒരാള്‍ക്ക് ഇന്തൃന്‍ ഐക്കണ്‍ അവാര്‍ഡും ജീവകാരുണൃ പ്രവര്‍ത്തന മേഖലയില്‍ ബഹ്‌റൈനില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന സംഘടനയ്കും വരുന്ന മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ അവാര്‍ഡ് നൈറ്റില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഐ.പി.എസ്. വിജയന്‍, നടന്‍ പത്മശ്രീ മധു ,ബഹ്‌റൈന്‍ കെ.എം.സി.സി എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍
ജീവകാരുണൃ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ ചെയ്യാന്‍ പറ്റുന്ന സേവനം ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക എന്നതായിരിക്കും പുതിയ കമ്മറ്റിയുടെ പരമ പ്രധാന ലക്ഷ്യം എന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പത്രകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."