വിദ്യാര്‍ഥിയുടെ കൊലപാതകം: ആലപ്പുഴയില്‍ വെള്ളിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ ഉല്‍സവ പറമ്പില്‍ അടിയേറ്റ് മരിച്ച അനന്തുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടത് -വലത് മുന്നണികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ ഈ പ്രദേശത്തെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ്സുമായി അടുപ്പം പുലര്‍ത്തിയിരുന്ന കുടുംബം പെട്ടെന്ന് സംഘടനയുമായി അകന്ന വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. അറസ്റ്റിലായവരില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷകും ഉണ്ടെന്ന് സംശയമുണ്ട്.
വയലാര്‍ നീലിമംഗലത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍- വിമല ദമ്പതികളുടെ മകനും വയലാര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ നന്ദു എന്നു വിളിക്കുന്ന അനന്തു അശോകന്‍(17) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി 10.30ന് വയലാര്‍ നീലിമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി വരും വഴി സമീപത്തെ പാടത്തു വച്ച് 20ഓളം പേര്‍ വരുന്ന യുവാക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അവശനായി കിടന്ന അനന്തുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ചേര്‍ത്തല താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്‌കൂളില്‍ വച്ചുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് പൊലിസ് പറയുന്നത്. അനന്തു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും കുറച്ചു നാളായി ശാഖയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്. കൊലപാതകം സംബന്ധച്ച് ചേര്‍ത്തല പൊലിസ് പത്തോളം പേരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഉണ്ടെന്നാണ് സൂചന. അനന്തുവിന്റെ മൃതദേഹം പൊലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. സഹോദരി ആതിര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."