ലൈഫ്: അരലക്ഷം കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷനിലൂടെ ആരലക്ഷത്തോളം പേര്‍ക്കാണ് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കി യിരിക്കുന്ന ലൈഫ് മിഷന്‍ സ്റ്റാളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഗഡു വിതരണം മുതല്‍ താക്കോല്‍ദാനം വരെയുള്ള ഓരോ ഘട്ടങ്ങളുടെയും ചിത്രപ്രദര്‍ശനവും പൂര്‍ത്തീകരിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇവിടെത്തുന്നവര്‍ക്ക് കാണാനാകും. ലൈഫ് രണ്ടാംഘട്ടത്തില്‍ ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതര്‍ക്കുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 338 സെന്റ് ഭൂമിയിലാണ് പാര്‍പ്പിടസമുച്ചയങ്ങള്‍ ഉയരുന്നത്. വിവിധ ജില്ലകളിലായി ലൈഫ് പദ്ധതിയിലൂടെ വിതരണം ചെയ്ത ധനസഹായത്തെ കുറിച്ചും ധന സ്രോതസുകളെ കുറിച്ചുമുള്ള കണക്കുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."