മരണം രണ്ടുലക്ഷം കടന്നു , ബ്രിട്ടനും ഇരുപതിനായിരം കവിഞ്ഞു
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 2,00,436 പേരാണ് ഇതുവരെ വിവിധ രാജ്യങ്ങളിലായി മരിച്ചിരിക്കുന്നത്.
28.68 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 8.19 ലക്ഷം പേര്‍ രോഗവിമുക്തരായി. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കനുസരിച്ച് 1,87,705 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 27,19,897 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു.
അതേസമയം, മരണസംഖ്യയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. ഇവിടെ രോഗം ബാധിച്ച് 52,838പേര്‍ മരിച്ചു. 9.29 ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ബ്രിട്ടണില്‍ മരണസംഖ്യ ഇരുപതിനായിരം പിന്നിട്ടു. ബ്രിട്ടനില്‍ 20,319 പേര്‍ മരിക്കുകയും 148,377 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇറ്റലിയില്‍ 25,969, സ്‌പെയിനില്‍ 22,902, ഫ്രാന്‍സില്‍ 22,245 എന്നിങ്ങനെയാണ് മരണസംഖ്യ. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 2.2 ലക്ഷമായപ്പോള്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.
കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ പത്തു ദിവസം ഒരാള്‍പോലും മരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മരണസംഖ്യ 4,632 ആണ്.
ജര്‍മനിയില്‍ 5,802, തുര്‍ക്കിയില്‍ 2,600, ഇറാനില്‍ 5,650, റഷ്യയില്‍ 681, ബ്രസീലില്‍ 3,704, ബെല്‍ജിയത്തില്‍ 6,917, കാനഡയില്‍ 2,302, നെതര്‍ലാന്‍ഡ്‌സില്‍ 4,409, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,593, സ്വീഡനില്‍ 2,192, മെക്‌സിക്കോയില്‍ 1,221, പാകിസ്താനില്‍ 256, ഇസ്‌റാഈലില്‍ 198 എന്നിങ്ങനെയാണ് മരണസംഖ്യ. മെക്‌സികോയില്‍ കഴിഞ്ഞ ദിവസം മാത്രം 152 പേരാണ് മരിച്ചത്.
മറ്റു രാജ്യങ്ങളിലും മരണസംഖ്യയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."