ട്രായിയുടെ വക ജിയോയ്ക്ക് പണി; ഓഫറുകള്‍ പിന്‍വലിക്കണം
ന്യൂഡല്‍ഹി: ജിയോ ഉപയോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായി ടെലികോം റെഗുലേറ്ററി അതോറ്റിറ്റി (ട്രായ്) യുടെ പുതിയ നീക്കം. ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്ന ഓഫറുകള്‍ പിന്‍വലിക്കണമെന്നാണ് ജിയോയ്ക്ക് ട്രായിയുടെ നിര്‍ദേശം.
മൂന്നു മാസത്തെ സൗജന്യം ഓഫര്‍ പിന്‍വലിക്കണം, ജിയോ പ്രൈമില്‍ അംഗത്വമെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെയാക്കിയതും പിന്‍വലിക്കണം എന്നാണ് ട്രായിയുടെ നിര്‍ദേശം. ഉത്തരവുകള്‍ അംഗീകരിക്കാമെന്ന് ജിയോ സമ്മതിച്ചിട്ടുണ്ട്.
നേരത്തെ മാര്‍ച്ച് 31 വരെയാണ് ജിയോ സൗജന്യ ഓഫറുകള്‍ നല്‍കിയിരുന്നത്. ഇതിനകം 99 രൂപ റീച്ചാര്‍ജ്ജ് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ താരിഫ് നിരക്കില്‍ സൗജന്യങ്ങള്‍ അനുഭവിക്കാമെന്നുമായിരുന്നു ജിയോയുടെ ഓഫര്‍. എന്നാല്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കേണ്ട കാലാവധി ഏപ്രില്‍ 15 വരെ നീട്ടുന്നതായി ഒന്നിന് ജിയോ പ്രഖ്യാപിച്ചു. കൂടെ സര്‍പ്രൈസ് ഓഫര്‍ എന്ന നിലയില്‍ ഒരൊറ്റ റിച്ചാര്ജ്ജില് മൂന്നു മാസത്തേക്ക് സൗജന്യ ഡാറ്റയും നീട്ടിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."