വടക്കാഞ്ചേരിയില്‍ അഞ്ച് ജങ്ഷനുകള്‍ മാതൃകാ കേന്ദ്രങ്ങളാക്കും: അനില്‍ അക്കര
വടക്കാഞ്ചേരി: ഷൊര്‍ണ്ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ബി.എം ആന്‍ഡ് ബിസിമോഡല് ടാറിങ് പൂര്‍ത്തിയാകുന്നതോടൊപ്പം കോലഴി, വെളപ്പായ മെഡിക്കല്‍ കോളജ് ജങ്ഷന്, അത്താണി, വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് ജങ്ഷന്, അകമല ധര്‍മ്മശാസ്താ ക്ഷേത്രം എന്നീ സെന്ററുകളെ മാതൃകാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
തിരൂര്‍ സെന്ററില്‍ കോലഴി ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരികളുടെയും സഹകരണത്തോടെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന് അനുവദിച്ച ആസ്തിവികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച മോഡല്‍ ജങ്ഷന് പദ്ധതിയുടെ ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
തിരൂര്‍ അമ്പലം മുതല്‍ പള്ളി വരെയുള്ള 200 മീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന പാതയ്ക്ക് അനുവദിച്ച 29 കോടി രൂപയുടെ ബി.എം ആന്‍ഡ് ബിസി മോഡല്‍ ടാറിങ് പ്രവൃത്തിയില്‍ പാട്ടുരായ്ക്കല്‍ മുതല്‍ അത്താണി വരെയുള്ള 15 കിലോ മീറ്റര്‍ ടാറ് ചെയ്യുന്നതിന് 12.5 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായും എം.എല്‍.എ അറിയിച്ചു.
കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ഉണ്ണിക്കൃഷ്ണന് അധ്യക്ഷനായി. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു സി. വര്‍ഗീസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.വി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീബാ ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ലോനപ്പന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഒ.എം ഷാജു, പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എന്‍.എ സാബു, എ.ജെ ഷാജു, പഞ്ചായത്തംഗം എസി ബിജു, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.സി ശേഖര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ.ഐ സജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."