കൃഷിഭവനുകള്‍ കാര്‍ഷിക ക്ലിനിക്കുകളാക്കും: രാജുനാരായണ സ്വാമി
പാലക്കാട്: കൃഷി ഭവനുകള്‍ മാതൃകാ കാര്‍ഷിക ക്ലിനിക്കുകളാക്കി മാറ്റുമെന്ന് കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. രാജൂനാരായണ സ്വാമി ഐ.എ.എസ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ് നടത്തുന്ന രണ്ടു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് പാസ്സായവരുടെ കോണ്‍വക്കേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ് കോഴ്സ് പാസ്സായ ഉദ്യോഗാര്‍ഥികള്‍ കാര്‍ഷിക മേഖലയില്‍ വളരെ സുസ്ത്യര്‍ഹമായ സേവനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് വ്യക്തമാക്കി.
ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മാണം, മിത്രകീടങ്ങളുടെ ഉത്പാദനം കൃഷിയിടത്തില്‍ തന്നെ ഉത്പാദിപ്പിച്ച് നേരിട്ട് ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ രീതികള്‍ ഇന്ന് പല സ്ഥലങ്ങളിലും വ്യാപകമായി നടപ്പിലാക്കുന്നു.
ഇക്കോളജിക്കല്‍ എന്‍ജിനീയറിങ്, ബയോ സെക്യൂരിറ്റി സാങ്കേതിക ജ്ഞാനങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നതിന് ഈ കോഴ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്ഥികളിലൂടെ സാധിച്ചിട്ടുളളതായും ഡയറക്ടര്‍ അറിയിച്ചു.
കൃഷിവകുപ്പിന്റെ സമേതി എന്ന സ്ഥാപനമാണ് കോഴ്സ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. ഇതുവരെ രണ്ട് ബാച്ചുകളിലായി അറുപതു പേര് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവാര്‍ഡ് ദാനചടങ്ങില്‍ ജയലക്ഷ്മി ഐ.എ.എസ്, ഉഷാറാണി ഐ.എ.എസ്, ഹൈദരാബാദ് പി.എച്ച്.എം ഡയറക്ടര്‍ ഡോ. വിജയലക്ഷ്മി പങ്കെടുത്തു.
ഡോ. രാജശേഖരന്, ഡോ. സി.കെ. പീതാംബരന്, ഡോ. സി. ഭാസ്കരന്, സമേതി ഡയറക്ടര്‍ പി.എസ്. രാധാമണി, അജിത്കുമാര്‍, ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."