ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് പൊലിസ് മര്‍ദനം; നടപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍
കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ മനോഹരന്‍ മോറായിയെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് മുഖ്യമന്തിയും ഡി.ജി.പിയും ആവര്‍ത്തിച്ച് നിര്‍ദേശിച്ചിരിക്കെയാണ് ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചത്.
കോവിഡ് ഭീതിക്കിടെ ജീവന്‍ പണയം വച്ച് വാര്‍ത്താ ശേഖരണത്തിന് ഇറങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് യൂറിയന്‍ ജില്ലാ പ്രസിഡന്റ് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരന്‍ മൊറായി പൊലിസ് മര്‍ദനത്തിനിരയായത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പൊലിസ് വെറുതെ വിട്ടില്ല. ചക്കരക്കല്ല് പൊലിസാണ് മൊറായിയെ തല്ലി ചതച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."