HOME
DETAILS
MAL
കൊവിഡ്: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
backup
April 26 2020 | 12:04 PM
കണ്ണൂര്‍: ദുബൈയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്കു സമീപത്തെ കൂവത്തലക്കല്‍ പാലക്കല്‍ അബ്ദുല്‍ റഹീം (55) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്.
മൂന്നാഴ്ച മുന്‍പ് രോഗലക്ഷണം കാണുകയും ഏപ്രില്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ദുബൈയില്‍ ഹോട്ടല്‍ മാനേജരായ അബ്ദുല്‍റഹീം മക്കളുടെ വിവാഹത്തിനായി നാട്ടിലെത്തി കഴിഞ്ഞ മാര്‍ച്ച് എട്ടിനാണു മടങ്ങിയത്.
ഭാര്യ: മുഴപ്പിലങ്ങാട് മഠം മുണ്ടാമ്പലത്തെ റാബിയ. മക്കള്‍: റഊഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍. മൃതദേഹം ദുബൈയിലെ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."