ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു
ജിദ്ദ: ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഈ വര്‍ഷം ഉംറ സീസണ്‍ തുടങ്ങിയ ശേഷം ഇന്ത്യയില്‍ നിന്ന് ഇതുവരെ 3.9 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തിയതായി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ സെപ്തംബറിനു ശേഷം ഇതുവരെ ആകെ 41,16,827 ഉംറ വിസകളാണ് അനുവദിച്ചത്. ഇതില്‍ 36,72,648 തീര്‍ഥാടകര്‍ ഉംറ നിര്‍വ്വഹിക്കാനെത്തി. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ എത്തിയത് 3,91,087 തീര്‍ത്ഥാടകരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പാകിസ്താനില്‍ നിന്ന് 9,10,028 തീര്‍ഥാടകരും ഇന്തോനേഷ്യയില്‍ നിന്ന് 5,96,970 തീര്‍ഥാടകരും അഞ്ചര മാസത്തിനിടെ ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം മന്ത്രാലയം വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാനെത്തിയ അനധികൃത തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."