അനില്‍ അക്കര കോടതിയില്‍ വിദേശമദ്യ വില്‍പനശാലകള്‍ മാറ്റി സ്ഥാപിയ്ക്കുന്നതിനെതിരേ
വടക്കാഞ്ചേരി : നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട അവണൂര്‍ പഞ്ചായത്തിലെ വെളപ്പായയിലും കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂര്‍ അവണാവ് റോഡിലും ബിവറേജസ് കോര്‍പ്പറേഷന്‍ ആരംഭിക്കാനിരുന്ന വിദേശ മദ്യ വില്‍പ്പനശാലകള്‍ ഈ സ്ഥലങ്ങളില്‍ ആരംഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. വടക്കാഞ്ചേരി മണ്ഡലത്തിലും സംസ്ഥാനത്തും പഞ്ചായത്തുകളുടെ ലൈസന്‍സ് ഇല്ലാതെ വിദേശമദ്യ വില്‍പ്പനശാലകള്‍ ആരംഭിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം മറ്റ് പ്രദേശങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന വിദേശമദ്യ വില്‍പ്പനശാലകളുടെ വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതോടെ വിഷയത്തിലേയ്ക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്ന് പറഞ്ഞ് ഹര്‍ജി ഹൈക്കോടതി തീര്‍പാക്കുകയും ചെയ്തു
ഓട്ടുപാറ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യ വില്‍പ്പന ശാല പുതുരുത്തിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയിരുന്നു.
എന്നാല്‍ പൊലിസ് സന്നാഹത്തോടെയാണ് മദ്യം കൈപ്പറമ്പില്‍ ഇറക്കാന്‍ ശ്രമിച്ചതും അവണൂരില്‍ ഇറക്കിയതും. ഈ രണ്ട് സ്ഥലത്തും എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ശക്തമായ പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍ മദ്യം നീക്കം ചെയ്യുകയുണ്ടായി.
പിന്നീട് വീണ്ടും ഇതേ സ്ഥലത്ത് തന്നെ മദ്യ വില്‍പനശാലകള്‍ ആരംഭിക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് എം.എല്‍.എ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. അനില്‍ അക്കര എം.എല്‍.എയ്ക്കു വേണ്ടി അഡ്വ. ഗംഗേഷ് ബാലകൃഷ്ണന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."