സര്‍ട്ടിഫിക്കറ്റിനൊപ്പം വിഭവശേഷിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകണം: ഡോ. കെ. മുഹമ്മദ് ബഷീര്‍
മുട്ടില്‍: സമകാലിക ലോകത്ത് സര്‍ട്ടിഫിക്കറ്റിനൊപ്പം വിഭവശേഷിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാവണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജിലെ കോണ്‍വക്കേഷനില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2017-18 അധ്യയന വര്‍ഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി കോളജില്‍ നിന്ന് ഉന്നത വിജയം നേടിയ അറുപത് വിദ്യാര്‍ഥികള്‍ക്ക് വൈസ് ചാന്‍സലര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ കോളജ് മാനേജര്‍ എം.എ മുഹമ്മദ് ജമാല്‍ അധ്യക്ഷനായി. ഈജിപ്ത് ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയട്രിക്കല്‍ ആര്‍ട്സ് പ്രൊഫെസര്‍ ഷിമ നബില്‍ ഖാലിദ്, കെ.കെ അഹമ്മദ് ഹാജി, മായന്‍ മണിമ, ഡോ. വിജി പോള്‍ സംസാരിച്ചു. ഡോ. ടി.പി മുഹമ്മദ് ഫരീദ് സ്വാഗതവും ഡോ. ബിജു കെ.ജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."