ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി തെരഞ്ഞെടുപ്പ് സ്റ്റണ്ടായി കാണുന്നില്ല-മുല്ലപ്പള്ളി
കൊല്ലം: അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി തെരഞ്ഞെടുപ്പ് സ്റ്റണ്ടായി കാണുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏറ്റവും വലിയ ഫാസിസ്റ്റാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിയ ഇരട്ട കൊലപാതകക്കേസില്‍ അന്വേഷണം താളം തെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി പീതാംബരന് കോടതിയില്‍ മൊഴി മാറ്റിയത് ഇതിന്റെ ഭാഗമാണ്. സാമുദായിക ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ലക്ഷ്യം ശരിയല്ലെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."