കോട്ടപ്പാറ വനമേഖലയില്‍ നിന്നും ആനകളെ മാറ്റാനുള്ള വനം വകുപ്പ് കര്‍മപദ്ധതിക്ക് തിരിച്ചടി
കോതമംഗലം:ശല്യക്കാരായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റുന്നതിനായി കോട്ടപ്പടി കോട്ടപ്പാറ വനമേഖലയില്‍ വനംവകുപ്പാരംഭിച്ച കര്‍മ്മ പദ്ധതി തുടക്കത്തിലേ പാളി.200 ളം വരുന്ന സംഘം 19 ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്നിടങ്ങളില്‍ നിന്നും വനത്തില്‍ പ്രവേശിച്ചു.നാല്‍പത് ആനകളുണ്ടെന്ന് കരുതിയയിടത്ത് രണ്ടാനകളെ മാത്രമാണ് കണ്ടെത്തിയത്.ഇവയെ ഓടിച്ച് പുഴകടത്തുന്നതിനുള്ള നീക്കമാണ് പാളിയത്.
ബുധനാഴ്ച രാവിലെ 9 മണിയോടെ സര്‍വ്വവിധ സന്നാഹങ്ങളുമായിട്ടാണ് വനംവകുപ്പ് അധികൃതര്‍ ആനകളെ കുടിയൊഴിപ്പിക്കാന്‍ എത്തിയത്.പൊലിസും ഫയല്‍ഫോഴ്‌സും സര്‍വ്വവിധ സന്നാഹങ്ങളുമായി ഏഴ് കിലോമീറ്റര്‍ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വനമേഖലയുടെ മൂന്ന് ഭാഗത്തായി നിലയുറപ്പിച്ച ശേഷമാണ് ദൗത്യസംഘം വനത്തിലേക്ക് കടന്നത്.ഏത് സ്ഥിതിവിശേഷവും നേരിടാന്‍ പാകത്തില്‍ മെഡിക്കല്‍സംഘം ആമ്പുലന്‍സുകളുമായി എത്തിയിരുന്നു.ഇതേ സന്നാഹങ്ങളുടെ അകമ്പടിയോടെ ഇന്നും ജിവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം കോട്ടപ്പാറ വനമേഖലയില്‍ കാടിടിളക്കി പരിശോധനക്കിറങ്ങും.
തിരച്ചില്‍ സംഘത്തില്‍ ഗാര്‍ഡുമാരും വാച്ചര്‍മാരും നാട്ടുകാരും മറ്റുമായിരിക്കും കൂടുതലും ഉണ്ടാവുക.വെറ്റിനറി ഡോക്ടര്‍മാരും റെയിഞ്ചോഫീസര്‍മാരും പ്രത്യേകം പരിശീനം ലഭിച്ച ജീവനക്കാരുമാണ് ആനയെ ഓടിക്കുന്ന സംഘത്തിലുള്ളത്.പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഇന്നലെ ദൗത്യസംഘം ആനകളെ തുരത്താന്‍ ശ്രമിച്ചത്.
ഈ വനമേഖലയില്‍ ആനകളില്ലന്ന് ഉറപ്പാക്കുന്നതുവരെ ഇതേ മാര്‍ഗ്ഗം തന്നെ പിന്‍തുടരുന്നതിനാണ് അധികൃതരുടെ തീരുമാനം.വനപ്രദേശത്ത് കൂടി ഒഴുകുന്ന പെരിയാറിന്റെ കൈവഴി കടത്തി ഇടമലയാര്‍ വനമേഖലയുടെ തുടര്‍ച്ചയായ കരിമ്പാനി വനത്തിലേക്ക് ആനകളെ എത്തിക്കുന്നതിനാണ് വനംവകുപ്പിന്റെ നീക്കം.ആനകളെ കടത്തിയ ശേഷം ഇവ മടങ്ങി വരാതിരിക്കാന്‍ തീരപ്രദേശത്ത് കാവല്‍പുരകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.
തൃശൂര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ മലയാറ്റൂര്‍ ഡി.എഫ്.ഒ.,തുണ്ടം,കോടനാട് റേഞ്ച് ഓഫീസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഒഴിപ്പിക്കല്‍ പരിപാടിക്ക് കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.അടുത്തിടെയായി കോട്ടപ്പാറയിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം വര്‍ദ്ധിച്ചിരുന്നു.കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് രുപയുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തതോടെ പ്രദേശവാസികള്‍ ആനശല്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."