HOME
DETAILS

സഹകരണ ബാങ്കിലെ ഇരിപ്പ് സമരം; മുന്‍ പ്രസിഡന്റും സംഘവും അറസ്റ്റില്‍

  
backup
April 06 2017 | 19:04 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8


കാക്കനാട്: ജില്ല സഹകരണ ബാങ്കില്‍ മുന്‍ പ്രസിന്റിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ഇരിപ്പ് സമരത്തിന് അര്‍ദ്ധരാത്രിയില്‍ നാടകീയ പരിസമാപ്തി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി ബാങ്ക് ഭരണം തിരിച്ചുപിടിക്കാന്‍ എത്തിയ മുന്‍ പ്രസിഡന്റ് എന്‍.പി.പൗലോസിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുതമയേല്‍ക്കാന്‍ അനുവദിക്കാതരുന്നതിനെ തുടര്‍ന്നാണ് ബുധന്‍ വൈകിട്ട് നാലോടെ ബാങ്ക് ഹാളില്‍ ഇരിപ്പ് സമരം തുടങ്ങിയത്.
അഞ്ച് മണിക്കു ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓഫീസില്‍ നിന്നു പോയതിനു ശേഷവും പ്രതിഷേധം രാത്രി വൈകിയും തുടരുകയായിരുന്നു. നിലവിലെ ഭരണസമിതിയെ പിരിച്ചു വിട്ടതു ചോദ്യം ചെയ്ത് മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി, സര്‍ക്കാര്‍ ഉത്തരവ് അസാധുവാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചുമതലയേല്‍ക്കാന്‍ എത്തിയത്.എന്നാല്‍ ബാങ്കിനുള്ളില്‍ ഇരുപ്പ് സമരം നടത്തിയ സംഘത്തെ പുറത്താക്കാന്‍ പൊലിസ് പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും വിജയിച്ചില്ല. ജനറല്‍ മാനേജര്‍ ആവശ്യപ്പെട്ടാല്‍ അറസ്റ്റ് ചെയ്ത് നീക്കാമെന്ന് പൊലിസ് അറിയിച്ചെങ്കിലും ബങ്ക് അധികൃതര്‍ വഴങ്ങിയില്ല. ഇതെത്തുടര്‍ന്ന് തല്‍കാലം പിന്‍വാങ്ങിയ പൊലിസ് രാത്രി പന്ത്രണ്ടോടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം പ്രായമുള്ള എന്‍.പി. പൗലോസ് അടക്കം വീട്ടില്‍ നിന്ന് സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ എത്തിച്ച് ഭക്ഷണം കഴിച്ച് മയങ്ങിയപ്പോഴാണ് പൊലിസെത്തി ഉറക്കത്തില്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. സമര സ്ഥലത്ത് തന്നെ പൊലിസ് ജാമ്യം അനുവദിച്ചത് കൊണ്ട് എല്ലാവരും വീടുകളിലലേക്ക് പാതിരാത്രി തന്നെ തിരിക്കുകയും ചെയ്തു.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ അനുകൂല കോടതി വിധിയുമായി മുന്‍ പ്രസിഡന്റും ഉള്‍പ്പെടെ യു.ഡി.എഫിന്റെ പത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണു ബാങ്ക് ആസ്ഥാനത്ത് ചുതമലയേല്‍ക്കാന്‍ എത്തിയപ്പൊഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ചുതമലയേല്‍ക്കാന്‍ അനുവദിക്കാതിരുന്ന ബാങ്ക് ജനറല്‍ മാനേജര്‍, മുന്‍ പ്രഡിഡന്റിനെ രജിസ്റ്ററില്‍ ഒപ്പ് വയ്ക്കാന്‍ അനുമതിയും നല്‍കിയില്ല. മുന്‍ പ്രസിഡന്റിനേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരിച്ചെടുക്കാന്‍ രജിസ്ട്രാര്‍ക്കാണ് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അതുകൊണ്ട് രജിസ്ട്രാറില്‍ നിന്ന് ഉത്തരവില്ലാതെ അനുമതി നല്‍കാന്‍ തനിക്ക് അധികാരമില്ലെന്നായിരുന്നു ജനറല്‍ മാനേജര്‍ ബി.ഓമനക്കുട്ടന്റെ വീശദീകരണം.
ഇതിനിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരുവന്തപുരത്ത് രജിസ്ട്രാറുമായി ബന്ധപ്പെട്ടെങ്കിലും കോടതി ഉത്തരവ് ലഭിച്ചിച്ചില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് എന്‍.പി.പൗലോസിന്റെ രണ്ട് വനികള്‍ മുന്‍ ഡയറക്ടമാര്‍ ഉള്‍പ്പെടെ സമരം തുടങ്ങിയത്. കോടതി ഉത്തരവ് ലംഘിച്ച സഹകരണ സംഘം രജിസ്ട്രാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചായിരുന്നു രാത്രിയില്‍ എന്‍.പി.പൗലോസും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സമരം അവസാനിപ്പിച്ചത്.
യു.ഡി.എഫ് നേതൃത്വത്തിലുണ്ടായിരുന്ന എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയെ കഴിഞ്ഞ ഫെബ്രുവരി 18 നാണ് ക്വാറം ഇല്ലെന്ന കാരണത്താല്‍ സഹകരണ സംഘം രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ നിര്‍വഹണ സമിതി അന്ന് ഉച്ചക്ക് ശേഷം ചുമതയേല്‍ക്കുകയും ചെയ്തിരുന്നു. എന്‍.പി. പൗലോസ് പ്രസിഡന്റായ ഭരണസമിതിയില്‍ നിന്നു എല്‍.ഡി.എഫിന്റെ പത്ത് അംഗങ്ങള്‍ രാജിവച്ചതോടെയാണു ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിട്ട് മൂന്നംഗ ഭരണ നിര്‍വഹ സമിതിയെ സര്‍ക്കാര്‍ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago