ലോക്‌സഭ: പ്രാഥമിക സീറ്റ് ചര്‍ച്ചയില്‍ തന്നെ കല്ലുകടി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഘടകക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ പ്രാഥമിക ചര്‍ച്ച പരാജയം. മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും നടത്തിയ ചര്‍ച്ചയാണ് എങ്ങുമെത്താതെ പിരഞ്ഞത്.
മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി നടത്തിയ ചര്‍ച്ചയിലാണ് കല്ലുകടി. മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റിനേക്കാള്‍ കേരള കോണ്‍ഗ്രസിന്റെ രണ്ടാം സീറ്റാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. കൊല്ലം സീറ്റ് ആര്‍. എസ്.പിക്കാണെന്ന കാര്യത്തില്‍ തീരുമാനമായി. അവിടെ നിന്ന് എ.കെ പ്രേമചന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കും.
സീറ്റ് വിഭജനം സംബന്ധിച്ച് ഏതെങ്കിലും കക്ഷികള്‍ക്ക് അധിക സീറ്റ് അനുവദിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ സാധിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍ യു.ഡി.എഫിന് അനുകൂല കാറ്റാണെന്നാണ് വിലയിരുത്തല്‍. ഇടതുപക്ഷത്തെ പല സീറ്റിലും തറപറ്റിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും യു.ഡി.എഫ് ക്യാംപിലുണ്ട്.
അതേ സമയം സീറ്റുകളെചൊല്ലിയുള്ള തര്‍ക്കവും വിഴുപ്പലക്കലും അനുകൂല സാഹചര്യം ഇല്ലാതാക്കുമോ എന്ന ആശങ്കയുമുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും തുടരും.
കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിന് അവരുമായി മാര്‍ച്ച് മൂന്നിന് വീണ്ടും ചര്‍ച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."