സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു
കാക്കനാട്:ഹര്‍ത്താല്‍ ജില്ലാ ആസ്ഥാനമായ സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു.ഇവിടത്തെ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് എത്തിപ്പെടാനായില്ല. വന്നവരില്‍ പലരും നേരത്തെ പോകുകയും ചെയ്തു. കളക്ടറേറ്റ് ഉല്‍പ്പെടെ സിവില്‍ സ്റ്റേഷനില്‍ ആകെ 84 ഓഫീസുകളാണ് രണ്ടു ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്നത്. കളക്ടറേറ്റില്‍ 175 ജീവനക്കാരുള്ളതില്‍ 60 പേര് മാത്രമാണ് ജോലിക്കെത്തിയത്.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, എ.ഡി.എം.സി.കെ. പ്രകാശ്, എറണാകുളം ആര്.ടി.ഒ. പി.എച്ച്. സാദിഖ് അലി തുടങ്ങിയവര്‍ നേരത്തെ ഓഫീസുകളിലെത്തിയിരുന്നു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ മിക്ക ജീവനക്കാരും എത്തിയിരുന്നില്ല. ജില്ലയിലെ ഏഴ് താലൂക്കുകളിലും ജോലിക്കെത്തിയ ജീവനക്കാരുടെ എണ്ണം 20 ശതമാനം മാത്രമാണ്. കണയന്നൂര്‍, കുന്നത്തുനാട് താലൂക്ക് ഓഫീസുകളില്‍ 19 ജീവനക്കാര്‍ വീതവും മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ 17 ഉം, കോതമംഗലം താലൂക്കില്‍ 27 ഉം, പറവൂര്‍ താലൂക്കില്‍ 24 ഉം, മൂവാറ്റുപുഴ ആര്.ഡി. ഓഫീസില്‍ അഞ്ചു പേരും, ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ ഓഫീസില്‍ ഏഴ് ജീവനക്കാരും മാത്രമാണ് ജോലിക്കെത്തിയത്. സിവില്‍ സ്റ്റേഷനിലെ വിവിധ സ്ഥലമെടുപ്പ് ഓഫീസുകളില്‍ ആകെ എട്ടു ജീവനക്കാര്‍മാത്രമാണ് എത്തിയത്.
സിവില്‍ സ്റ്റേഷനിലെ 83 ഓഫീസുകളിലായി രണ്ടായിരത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 59 ഓഫീസുകള്‍ മാത്രമാണ് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍ എത്തിയ ജീവനക്കാര്‍ 20 ശതമാനം മാത്രമാണ്. 91 ജീവനക്കാരുള്ള ജില്ലാ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ 16 പേരും 79 പേരുള്ള ആര്.ടി. ഓഫീസില്‍ 29 പേരും 63 ജീവനക്കാരുള്ള ജില്ലാ ട്രഷറിയില്‍ 22 പേരുമാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."