നെല്ലുസംഭരണം നിലച്ചു; കര്‍ഷകര്‍ ദുരിതത്തില്‍
കുട്ടനാട്: മില്ലുടമകളും കര്‍ഷകരും കിഴിവിനെ ചൊല്ലിയണ്ടായ തകര്ക്കത്തെതുടര്ന്ന് കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലെയും നെല്ല് സംഭരണം നിലച്ചു.
ഇതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കിഴക്കേക്കര, പുളിക്കല്‍കടവ് പാടശേരത്തെ 195 ഏക്കര്‍ നിലത്തെ കൊയ്തെടുത്ത നെല്ലാണ് കഴിഞ്ഞ പതിമൂന്നു ദിവസമായി പാടശേഖരത്ത് കെട്ടികിടക്കുന്നത്. 20 കിലോവരെ കിഴിവ് മില്ലുടമകള്‍ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണം.
പ്രശ്നപരിഹാരത്തിനായി പാഡി ഓഫീസര്‍മാരും വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
നേരത്തെ കൊയ്ത്ത് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാന്‍ തടസങ്ങള്‍ നേരിട്ടപ്പോള്‍ മന്ത്രിതല ഇടപെടല്‍ ഉണ്ടായതോടെയാണ് മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ തയാറായത്. വീണ്ടും എല്ലാ പാടശേഖരങ്ങളിലും നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെചൊല്ലി നെല്ല് സംഭരണം നടക്കാതെ പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. മഴ ആരംഭിച്ചതോടെ പാടങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നഞ്ഞു നശിച്ചുപോകുമെന്ന ആശങ്കയിലാണിപ്പോള്‍ കര്‍ഷകര്‍.
പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാടശേഖരസമിതി ഭാരവാഹികള്‍.
നെടുമുടി കൃഷിഭവനില്‍ വരുന്ന കര്‍ഷകര്‍ രേഖാമൂലം വകുപ്പ് മന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."