കര്‍ദിനാളിന്റെ കോലം കത്തിച്ച കേസ്: നാലു പേര്‍കൂടി അറസ്റ്റില്‍
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതാ ആസ്ഥാനത്തിന് മുന്‍പില്‍ കര്‍ദിനാളിന്റെ കോലം കത്തിച്ച കേസില്‍ നാലു പേരെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം ശ്രീമൂലനഗരം ചൊവ്വര തച്ചപ്പള്ളി വീട്ടില്‍ ജോയി(46), ചൊവ്വര ആത്തപ്പിള്ളി വീട്ടില്‍ പാപ്പച്ചന്‍(56), ചാലക്കൂടി മേലൂര്‍ അടിച്ചില്ലി കുന്നപ്പിള്ളി വെമ്പിളിയത്ത് വീട്ടില്‍ അന്ന ഷിബി(45), ചാലക്കുടി മേലൂര്‍ ശാന്തിപുരം നെറ്റിക്കാടന്‍ വീട്ടില്‍ ജെക്‌സ് ജെയിംസ്(33) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ കാത്തലിക് ഫോറം ഭാരവാഹികളുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.സിറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി ലഹളയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എറണാകുളം അതിരൂപതാ ആസ്ഥാനത്തിനു മുന്‍പില്‍ ഈ മാസം അഞ്ചിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എ.എം.ടി) കഴിഞ്ഞ ഏതാനും മാസങ്ങളായി സമരം നടത്തി വരികയാണ്.
പൊലിസിന്റെ ഇരട്ട നിതി അവസാനിപ്പിക്കുക, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയുടെ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു കൈമാറുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എ.എം.ടി യുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."