HOME
DETAILS

സഖ്യത്തിനു കാരണം തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി: പി.എം.കെ

  
backup
February 26 2019 | 18:02 PM

%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e

 

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയെയും ബി.ജെ.പിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന പട്ടാളി മക്കള്‍ കക്ഷി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരുമായി സഖ്യം സ്ഥാപിച്ചതിനെ ന്യായീകരിച്ച് രംഗത്തെത്തി.


പി.എം.കെയുടെ നിലപാടിനെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ഈ സഖ്യത്തെ അനുകൂലിക്കുന്നുണ്ടെന്ന് ഇന്നലെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അന്‍പുമണി രാംദോസ് വ്യക്തമാക്കി. 2009, 2011, 2014, 2016 തെരഞ്ഞെടുപ്പുകളില്‍ വലിയ ആശയങ്ങള്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഈ നാല് തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. അതുകൊണ്ട് ഇത്തവണ തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിയിരിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ അഴിമതി സംബന്ധിച്ച് തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് പി.എം.കെ. അഴിമതി നടത്തിയ മന്ത്രിമാരുടെ ലിസ്റ്റും പാര്‍ട്ടി നേതൃത്വം ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. സഖ്യത്തിന്റെ ഭാഗമായെന്നതുകൊണ്ട് അഴിമതിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് അന്‍പുമണി രാംദോസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago