ചുരം റോഡില്‍ ഗതാഗതം ഒരാഴ്ചയ്ക്കകം പുനസ്ഥാപിക്കും
കോഴിക്കോട്: തകര്‍ന്ന താമരശേരി ചുരം റോഡിലൂടെ ഒരാഴ്ചക്കിടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാന്‍ തീരുമാനം. ചുരം റോഡ് മൂന്ന് മാസത്തിനകം പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കും. ചുരം റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പൂര്‍ണമായ പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തകര്‍ന്ന ചുരം റോഡിലൂടെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതിന് ഒരാഴ്ചക്കകം സൗകര്യമൊരുക്കുന്നതിന് പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ ചുമുതലപ്പെടുത്തി. കുറ്റ്യാടി - മാനന്തവാടി ചുരം റോഡിലൂടെ വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ യാത്ര സുഗമമാക്കുന്നതിന് ഈ റോഡിന്റെയും അനുബന്ധ റോഡുകളുടേയും അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ഇതിനായി കോഴിക്കോട് ജില്ലയുടേയും വയനാടിന്റേയും ഭാഗങ്ങളുടേയും പ്രവൃത്തികള്‍ സമയബന്ധിതമാക്കുന്നതിന് അതാത് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.
കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന താമരശ്ശേരി ചുരം റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചുരത്തിന് സമീപം ചിപ്പിലിതോട് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ യോഗം ചേര്‍ന്നു. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരും സംബന്ധിച്ചു.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. യോഗത്തില്‍ എം.എല്‍.എമാരായ ജോര്‍ജ്ജ് എം തോമസ്, സി.കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, വയനാട് ജില്ലാ കലക്ടര്‍ അജയകുമാര്‍, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത്, ഗതാഗതം, വനം, പൊലിസ്,എക്‌സൈസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."