HOME
DETAILS

സഹനത്തിന്റെ നേര്‍രൂപമായി  ദുരന്തഭൂമിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍

  
backup
June 16 2018 | 22:06 PM

%e0%b4%b8%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b4%ae%e0%b4%be%e0%b4%af


താമരശേരി: ഹൃദയംകൊണ്ടേ ദുരന്തഭൂമിയിലെ സന്നദ്ധപ്രവര്‍ത്തകരുടെ സേവനങ്ങളെ വിലയിരുത്താനാവൂ.
ആഘോഷങ്ങളും ജോലിയും കുടുംബവും എല്ലാം മാറ്റിവച്ച് ജീവിതത്തില്‍ ഒരിക്കല്‍പോലും നേരിട്ടു കാണുകയോ അറിയുകയോ പോലും ചെയ്യാത്ത മനുഷ്യര്‍ക്കുവേണ്ടി ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹനത്തിന്റെ വലിയ സന്ദേശമാണു നല്‍കുന്നത്. സ്വയം നിയന്ത്രിച്ചുകൊണ്ട് ദുരന്തമുഖത്ത് കര്‍മനിരതരാകുന്ന ഓരോ സന്നദ്ധപ്രവര്‍ത്തകനും സംതൃപ്തി മാത്രമാണ് ആഗ്രഹിക്കുന്നത്. മതവും രാഷ്ട്രീയവും ജാതിയും എല്ലാം ഇവിടെ ഇല്ലാതായി. മനുഷ്യത്വം എന്ന ഏകവികാരം മാത്രമാണ് ഇവരെ മുന്നോട്ടു നയിക്കുന്ന ഊര്‍ജം.
അവര്‍ക്കു മുന്നില്‍ മഴ തടസമായില്ല. ഇരകളുടെ ഉറ്റവരുടെയും ബന്ധുക്കളുടെയും വിലാപങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മാനവികനാമ്പുകളാണ് ഇവര്‍ വിതയ്ക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണു വിവിധ സംഘടനകളുടെ കീഴില്‍ സന്നദ്ധപ്രവര്‍ത്തകരായി കട്ടിപ്പാറയില്‍ എത്തിയിട്ടുള്ളത്. എസ്.കെ.എസ്.എസ്.എഫ് വിഖായ, സി.എച്ച് സെന്റര്‍ എന്നിവയടക്കം പത്തിലധികം സന്നദ്ധസംഘടനകളാണ് കട്ടിപ്പാറ കരിഞ്ചോര മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ മാനവികതയുടെയും സഹനത്തിന്റെയും വിളംബരമുയര്‍ത്തി പ്രവര്‍ത്തിക്കുന്നത്.
നാട്ടുകാരും സന്നദ്ധസംഘടനകളും അയല്‍ക്കാരും എല്ലാമടങ്ങിയ മലബാറിന്റെ സൗഹൃദ സന്ദേശങ്ങള്‍കൂടി പകര്‍ന്നു നല്‍കുന്നതായിരുന്നു ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍.
ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിശമന സേന അടക്കമുള്ള ഔദ്യോഗിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായി. പലരും പെരുന്നാളാഘോഷം പോലും മാറ്റിവച്ചാണ് ദുരന്തഭൂമിയിലെത്തിയത്. ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനും വീടുകള്‍ ഒഴിപ്പിക്കുന്നതിനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുമെല്ലാം ഇവരാണു നേതൃത്വം നല്‍കുന്നത്.
സ്വന്തം ജീവന്‍പോലും പണയം വച്ചുകൊണ്ട് ദുരന്തമുഖത്തേക്ക് ഇറങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago