HOME
DETAILS

കെജ്‌രിവാളിന്റെ സമരം തുടരുന്നു; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ലെന്ന്

  
backup
June 16 2018 | 22:06 PM

%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f


ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണര്‍ ഓഫിസില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം ആറാം ദിനവും തുടര്‍ന്നു. നിസഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നിരാഹാര സമരം നടത്തുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരാണ് കെജ്‌രിവാളിനൊപ്പം സമരത്തില്‍ പങ്കെടുക്കുന്നത്.പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടെപെടാത്ത സാഹചര്യത്തില്‍ 10 ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്താന്‍ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കെജ്‌രിവാളിന്റെ സമരത്തെ എതിര്‍ത്ത് ബി.ജെ.പി എം.എല്‍.എമാരും മേയര്‍മാരും കൗണ്‍സിലര്‍മാരും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിലായതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍.ജെ.ഡി നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കമല്‍ ഹാസന്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
അതേസമയം കെജ്‌രിവാളിന് പിന്തുണ് പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി കുമാരസ്വാമി എന്നിവരാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago