HOME
DETAILS
MAL
ബംഗളൂരൂവില്‍ കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
backup
April 27 2020 | 08:04 AM
ബംഗളൂരു: ബംഗളൂരുവില്‍ കൊവിഡ് ചികിത്സയിലിരുന്നയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന ്ചാടി ആത്മഹത്യ ചെയ്തു. വിക്ടോറിയ ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തി വന്നിരുന്ന രോഗിയായിരുന്നു ഇയാള്‍. ഇന്നലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പകര്‍ന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെ നിന്നിരുന്നവരെയും ക്വാറന്റീനിലാക്കിയിരുന്നു.
രാവിലെ എട്ടരയോടെയാണ് സംഭവം. ഒന്നാം നിലയുടെ റൂഫ് ടോപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കര്‍ണാടകയില്‍ ഇതുവരെ അഞ്ഞൂറിലേറെ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 19 മരണവും സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."