HOME
DETAILS

ചെറുവണ്ണൂരില്‍ പേപ്പട്ടിയുടെ പരാക്രമണം

  
backup
June 17 2018 | 04:06 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f


ഫറോക്ക്: ജനത്തെ ഭീതിയുടെ മുള്‍മുനയില്‍നിര്‍ത്തി ചെറുവണ്ണൂരില്‍ പേപ്പട്ടിയുടെ പരാക്രമണം. ചെറുവണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മൂന്നു കുട്ടികളടക്കം ആറ് പേരാണ് നായയുടെ ആക്രമണത്തില്‍ പരുക്ക്പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
ചെറുവണ്ണൂര്‍ പൊറ്റമ്മല്‍ അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് ഹനാന്‍ (7), വെട്ടം വീട്ടില്‍ ഖയ്യൂമിന്റെ മകള്‍ നിയാ ഖയ്യൂം (5), മധുരബസാര്‍ നെല്ലോളി പടന്ന കഴുങ്ങുംതോടന്‍ മുസ്തഫയുടെ മകള്‍ മുഷറഫ (12), തടുവില്‍ ഷീബ (45), ചെറുവണ്ണൂര്‍ ടി.പി റോഡിന് സമീപം റഫീഖ് (32), കുഴിപ്പള്ളിത്തൊടി അശോകന്റെ ഭാര്യ ശൈലജ (46)എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പേയിളകിയ നായ ഓടുന്നതിനിടയില്‍ കണ്‍മുന്നില്‍ കാണുന്നവരെ അക്രമിക്കുകയായിരുന്നു.
രാവിലെ ഒന്‍പതരയോടെയാണ് ചേറ്റും കുഴിയില്‍ കോഴിക്കോടന്‍ ഹംസയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്കായി എത്തിയ റഫീഖിനെ നായ കടിച്ചുപറിച്ചത്.
ഇതേ നായ തന്നെ പ്രദേശത്ത് മണിക്കൂറുകള്‍ ഓടിനടന്ന് ജനങ്ങളെ വിറപ്പിച്ച് വൈകിട്ട് നാലിന് ശൈലജയെ അക്രമിച്ചത്.
ഇവര്‍ മറ്റൊരു വീട്ടിലേക്ക് നടന്നു പോകവെയായിരുന്നു നായയുടെ കടിയേറ്റത്. അഞ്ചു വയസുകാരി നിയ വീടിന് സമീപത്തെ കടയിലേക്ക് പോകവെയായിരുന്നു പേപ്പട്ടി ചാടി വീണത്.
രണ്ടു കൈക്കും കാലിനും ശരീരത്തില്‍ മറ്റു പല ഭാഗത്തും മുറിവേറ്റിട്ടുണ്ട്.
ചെറുവണ്ണൂരിലും പരിസര പ്രദേശത്തും പേപ്പട്ടി ശല്യം രൂക്ഷമായിരിക്കുകയാണ്. ഏതാനും ദിവസത്തിനിടെ നിരവധിപേര്‍ക്കാണ് കടിയേറ്റത്. നായകളെ ഭയന്നു കൂട്ടികളെ രക്ഷിതാക്കള്‍ ഭീതിയോടെയാണ് സ്‌കൂളിലേക്കും മറ്റും അയക്കുന്നത്. ചെറുവണ്ണൂരിലെ ചാലിയാര്‍ തീരത്തെ കണ്ടല്‍ക്കാടുകള്‍ തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്.
ഇവിടെ നിന്നാണ് നായ്ക്കള്‍ രാത്രിയും പുലര്‍ച്ചയുമൊക്കെ നാട്ടിലിറങ്ങി ജനങ്ങളെ അക്രമിക്കുന്നത്. ഞെളിയന്‍പറമ്പിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തെ ചുറ്റിപറ്റിയും തെരുവ് നായ്ക്കളാണ്.
ഇതും നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago