HOME
DETAILS

പ്രളയദുരന്തം ബാക്കിവച്ചത്...

  
backup
June 17 2018 | 04:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a

 

മുക്കം: മലയോര മേഖലയെ നടുക്കിയ പ്രളയദുരന്തത്തില്‍ കോടികളുടെ നാശനഷ്ടം. ഏക്കര്‍ കണക്കിന് കൃഷിനാശവും വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ അടക്കമുള്ള മറ്റു അടിസ്ഥാന സൗകര്യ മേഖലയിലെ നാശവുമടക്കം കോടികളുടെ നഷ്ടമാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ ഇരുവഴിഞ്ഞിപ്പുഴയുടെയും ചെറുപുഴയുടെയും വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വ്യാപകമായ രീതിയില്‍ കരയില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലെ പല സാധനങ്ങളും ഒലിച്ചുപോയി. വീട്ടുപകരണങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാതായി. പലയിടത്തും മതിലുകള്‍ ഇടിയുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പുഴയോട് ചേര്‍ന്ന് നിര്‍മിച്ച ജലസംഭരണികളില്‍ പലതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പുഴയുടെ തീരങ്ങളിലുള്ള കിണറുകളില്‍ പുഴവെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് വെള്ളം മലിനമായി. പല റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില പാലങ്ങള്‍ ഒലിച്ചുപോവുകയും പലരുടെയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ജീവിത സമ്പാദ്യമായുണ്ടായിരുന്ന പലതും നഷ്ടപ്പെട്ട വേദനയാണ് പ്രളയബാധിത ഇരകള്‍ പങ്കുവയ്ക്കുന്നത്.
വെള്ളം കയറിയതിനെ തുടര്‍ന്ന് ഭൂരിഭാഗം റോഡുകളിലും ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. മേഖലയില്‍ രണ്ടു ദിവസമായി മഴ കുറഞ്ഞിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തില്‍ മൂന്നുകോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കാര്‍ഷിക നാശം ഇതില്‍ പെടുകയില്ല. പഞ്ചായത്തില്‍ മൂന്നുവീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാരമൂലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ചെറുപുഴയുടെ തീരം അപകടകരമാം വിധം ഇടിഞ്ഞു. ഇതോടെ പ്രദേശത്തെ മൂന്ന് വീടുകള്‍ അപകട ഭീഷണിയിലാണ്. എടത്തടത്തില്‍ പാലക്കത്തൊടി മുഹമ്മദ് കുട്ടിയുടെ വീടിനോട് ചേര്‍ന്നാണ് ഇടിഞ്ഞത്. വീട് ഏതുനിമിഷവും പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. ഇന്നലെ രാത്രി തന്നെ വീട്ടുകാരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു. തഹസില്‍ദാര്‍ അനിതകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, പൊലിസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഇന്നുതന്നെ സംഭവം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഇന്നുനടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ സംഭവമറിയിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. മുക്കം പാലം- ചോണാട് റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപാച്ചിലിനെയും തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ വല്ലത്തായ്പാറ മുട്ടോളി പാലം തകര്‍ന്നു. പാലത്തെ താങ്ങിനിര്‍ത്തുന്ന കരിങ്കല്‍കെട്ട് തകരുകയും കോണ്‍ക്രീറ്റ് കാല് അപകട ഭീഷണിയിലുമാണ്. ഇതോടെ പ്രദേശത്തെ 60 ഓളം കുടുംബങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലായി.
പ്രദേശത്തേക്ക് സ്‌കൂള്‍ ബസുകളും വരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, വാര്‍ഡ് മെംബര്‍ റുബീന കണ്ണാടില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ റോഡ് കക്കാടംകുന്ന് സീതയുടെ വീടിന് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേടുപാട് സംഭവിച്ചു. ശക്തമായ മഴയില്‍ വീടിന് പിന്‍വശം ഇടിയുകയും അടുക്കളയടങ്ങുന ഭാഗം പൂര്‍ണമായി തകരുകയുമായിരുന്നു. സംഭവസ്ഥലം വാര്‍ഡ് മെംബര്‍ കബീര്‍ കണിയാത്ത്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി ജന. സെക്രട്ടറി വിഷ്ണു കയ്യൂണമ്മല്‍, കോണ്‍ഗ്രസ് നേതാവ് ബഷീര്‍ തോട്ടക്കുത്ത് എന്നിവര്‍ സന്ദര്‍ശിച്ചു. മുക്കം നഗരസഭയിലെ മുത്താലം കുന്നത്ത് ചാലില്‍ മനോജിന്റെ കിണര്‍ ഇടിഞ്ഞു. 10 മീറ്റര്‍ താഴ്ചയുള്ള ആള്‍മറയുള്ള കിണറാണ് ഇടിഞ്ഞ് ഭൂമിയിലേക്ക് താഴ്ന്നത്.വീട്ടുമുറ്റത്തുള്ള കിണര്‍ ഇടിഞ്ഞ് താഴ്ന്നത് വീടിനും ഭീഷണിയായിട്ടുണ്ട്. ചേന്നമംഗല്ലൂരില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കേഴ്ത്തകടവില്‍ കരയിടിഞ്ഞു. ഇതിനോട് ചേര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട് ഇതോടെ അപകട ഭീഷണിയിലായി. തൃക്കുടമണ്ണ പാലം തകരുകയും ക്ഷേത്രത്തിനടുത്ത് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തു. മുക്കം കടവ് പാലത്തിന് സമീപത്തുള്ള ജലനിധിയുടെ അടുത്തും വ്യാപകമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago