HOME
DETAILS
MAL
മീനാക്ഷി ഗുരുക്കള്‍ക്ക് സ്വീകരണം നല്കി
backup
April 06 2017 | 21:04 PM
കക്കട്ടില്‍: സൗഭദ്രം കളരി സംഘത്തിന്റെ നേതൃത്വത്തില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ക്ക് സ്വീകരണവും കളരി അഭ്യാസികളുടെ സംഗമവും നടത്തി. മീനാക്ഷി ഗുരുക്കളുടെ ഭര്‍ത്താവ് രാഘൂട്ടി ഗുരുക്കളുടെ ശിഷ്യന് കരുണന് ഗുരുക്കളെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷനായി. കോളി സുരേഷ് ഗുരുക്കള്‍ ഉപഹാരം നല്കി. കെ.വി രാജന്, മീനാക്ഷി ഗുരുക്കള്‍, വളപ്പില്‍ കരുണന് ഗുരിക്കള്‍, സജീവന് മൊകേരി, സി.വി അഷ്റഫ്, കെ.കെ സുരേഷ്, പ്രമോദ് കക്കട്ടില്‍, എം.എം രാധാകൃഷ്ണന്, വി.വി പ്രഭാകരന്, അഖിലേന്ദ്രന്‍ നരിപ്പറ്റ, മോഹനന് ആയടത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."