വാല്‍പാറയില്‍ യുവതിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി
വാല്‍പ്പാറ: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പാറയില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയെ കടിച്ചുകൊന്ന പുലിയെ പിടികൂടി. 33 ദിവസത്തിനിടെ അഞ്ച് പേരെ ആക്രമിച്ച പുലിയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്.
തുടര്‍ന്ന് രാത്രിയോടെ അധികൃതരുടെ തീരുമാനപ്രകാരം പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി.
കാഞ്ചമല എസ്റ്റേറ്റില്‍ മതിയുടെ ഭാര്യ കൈലാസവതി(48)യാണ് പുലി കടിച്ചുകൊന്നത്.തേയില തോട്ടത്തില്‍ പതുങ്ങിയിരുന്ന പുലി കൈലാസവതിയുടെ മേല്‍ ചാടി വീഴുകയായിരുന്നു. വീടിന് പുറകില്‍ തുണി കഴുകികൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. കഴുത്തിന് കടിച്ചു വനത്തിലേക്ക് മറയുന്ന പുലിയെയാണ് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത്. ടോര്‍ച്ചും വടികളുമായി നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ 200 മീറ്ററോളം അകലെ കൈലാസവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥരെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വൈകിട്ട് വരെ നീണ്ട സമരം അവസാനിപ്പിച്ചത്.
പുലിയുടെ ആക്രമണത്തില്‍ ഇന്നലെ മറ്റൊരു സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."