HOME
DETAILS

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് സി.ഐ.ടി.യു നേതാവിനെ പുകച്ചുചാടിച്ച് മന്ത്രിയുടെ സ്റ്റാഫ്

  
backup
April 28 2020 | 02:04 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%ae

 


തിരുവനന്തപുരം: സപ്ലൈകോയിലെ സി.ഐ.ടി.യു നേതാവിനെ പുകച്ച് പുറത്തുചാടിക്കാന്‍ ഭക്ഷ്യമന്ത്രിയുടെ സ്റ്റാഫ് മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞതിനെത്തുടര്‍ന്ന് ഭക്ഷ്യവകുപ്പില്‍ സി.പി.എം-സി.പി.ഐ പോര് രൂക്ഷമായി. മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞുള്ള ഫോണ്‍കെണിയില്‍ കുടുങ്ങി സി.ഐ.ടി.യു നെയ്യാറ്റിന്‍കര താലൂക്ക് സെക്രട്ടറിയും സപ്ലൈകോ ഉദ്യോഗസ്ഥനുമായ എ. അനില്‍കുമാറാണ് സസ്‌പെന്‍ഷനിലായത്. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഷാജിയാണ് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന അനിലിനെ ഫോണ്‍ കെണിയില്‍ കുടുക്കിയത്.
പത്രത്തില്‍ നിന്നാണ് വിളിക്കുന്നതെന്നും ഭക്ഷ്യകിറ്റ് നിറയ്ക്കുന്ന ജോലിക്കാര്‍ക്ക് വേതനം നിഷേധിക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ഷാജിയുടെ ചോദ്യം. ഇതിനോട് പ്രതികരിച്ചതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ കുരുക്കിലായത്. ഈ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത് സര്‍ക്കാരിനെതിരേ സംസാരിച്ചതിന് തെളിവായി ചൂണ്ടിക്കാണിച്ച് മന്ത്രിയുടെ ഓഫിസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണത്തിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു സസ്‌പെന്‍ഷന്‍.
നടപടിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചയാളിനെ അനില്‍ തിരിച്ചു വിളിച്ചപ്പോഴാണ് യാഥാര്‍ഥ്യം ബോധ്യമായത്. ഷാജിയുടെ ആള്‍മാറാട്ടം തിരിച്ചറിഞ്ഞതോടെ സി.ഐ.ടി.യു നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടതോടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യ വകുപ്പിനെതിരേ തുടര്‍ച്ചയായി അനാവശ്യ പ്രചാരണം നടത്തിയതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചതെന്നാണ് മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
ഭക്ഷ്യ വകുപ്പിലെ സി.പി.ഐ-സി.പി.എം പോരിന്റെ തുടര്‍ച്ചയാണ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍. കാലങ്ങളായി സപ്ലൈകോയില്‍ സി.ഐ.ടി.യു-എ.ഐ.ടി.യു.സി തര്‍ക്കം രൂക്ഷമാണ്. അതിനിടെ സി.ഐ.ടി.യു അനുകൂലിയായ റീജിയണല്‍ മാനേജര്‍ ദീര്‍ഘ അവധിയില്‍ പോയിരുന്നു. ഇതിനു പിന്നില്‍ എ.ഐ.ടി.യു.സി നേതാക്കളുടെ ഇടപെടലാണെന്ന് വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നില്‍ അനിലാണെന്ന നിഗമനത്തിലാണ് പ്രതികാര നടപടിയെന്നാണ് സി.ഐ.ടി.യു ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മന്ത്രി പി. തിലോത്തമന്‍ കോട്ടയത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago