തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് അവഗണനയെന്ന്
ആലപ്പുഴ: തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്നും ഭൂമാഫിയകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ബി.ജെ.പി ജില്ലാ സെക്രട്ടറി എല്‍.പി ജയചന്ദ്രന്‍ ആരോപിച്ചു.
കടലോര മേഖലയിയിലെ ജനങ്ങളുടെ വീടുകള്‍ അപകട ഭീഷണിയിലാണെന്ന് നാളുകള്‍ക്കു മുന്‍പേ അറിയാമായിരുന്നിട്ടും അവരുടെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഭൂമാഫിയയുടെ സ്ഥലത്തിന് മുന്‍പില്‍ കടല്‍ഭിത്തിയും മണല്‍ ബാഗുകളും ആവശ്യത്തിനു നല്‍കി സംരക്ഷണം കൊടുത്ത സര്‍ക്കാര്‍ നടപടി ജനാതിപത്യവ്യവസ്ഥിതിയെ അവഹേളിക്കുന്നതിനു തുല്യമാണ്.
മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. രണ്‍ജീത് ശ്രീനിവാസ്, കെ.ജി പ്രകാശ്, കെ.പി സുരേഷ് കുമാര്‍, ഉഷാ സാബു, രേണുക, എന്‍.ഡി കൈലാസ്, ബിന്ദു, വാസുദേവകുറുപ്പ്, സി.പി മോഹനന്‍, ഉമേഷ് സേനാനി, പി.കെ ഉണ്ണികൃഷ്ണന്‍, ടി.സി രെഞ്ചിത്ത്, സുമചന്ദ്ര ബാബു, സദാശിവന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."