HOME
DETAILS

ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കല്‍: സ്റ്റേ ചെയ്യണമെന്ന ഹരജി ഇന്ന് പരിഗണിക്കും

  
backup
February 28 2019 | 00:02 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8

ന്യൂഡല്‍ഹി: 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 13ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച ഹരജി അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ ഇന്നലെ ഉന്നയിച്ചപ്പോഴാണ് ഇന്ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
വനാവകാശ നിയമം കൊണ്ടുവന്നപ്പോള്‍ അതില്‍ വനത്തില്‍ താമസിക്കാന്‍ അവകാശമുള്ള വിഭാഗങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള 14 സംസ്ഥാനങ്ങളില്‍ നിന്നായി 11,27,446 കുടുംബങ്ങളുടെ അപേക്ഷകള്‍ തള്ളിയിരുന്നു. ഇവരെ ജൂലൈ 27 നു മുന്‍പ് പുറത്താക്കാനാണ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടത്.
സംസ്ഥാനങ്ങള്‍ വനാവകാശ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്രയധികം അപേക്ഷകള്‍ നിരസിക്കപ്പെട്ടതെന്ന് ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗ്രാമസഭകള്‍ക്ക് ഇതിനായി അപേക്ഷ നല്‍കുന്നതിനുള്ള നടപടി ക്രമം സംബന്ധിച്ച് ബോധ്യക്കുറവുണ്ട്. പല അപേക്ഷകളിലും നിരസിക്കപ്പെടാനുണ്ടായ കാരണം പോലും അപേക്ഷകരോട് പറഞ്ഞിട്ടില്ല. അവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള ശേഷിയുമില്ല. ഇത്രയധികം അപേക്ഷകള്‍ നിരസിക്കപ്പെട്ടതില്‍ ആശങ്കയറിയിച്ച് സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴായി കത്തെഴുതിയിരുന്നു. വനംവകുപ്പ് അധികൃതര്‍ ആദിവാസികളെ അപ്പീലിനു പോലും സമയം നല്‍കാതെ ധൃതിപിടിച്ച് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ചെയതതെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കേസ് സുപ്രിംകോടതിയുടെ വിവിധ ബെഞ്ചുകളിലായി വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ കാര്യമായ താല്‍പര്യമെടുത്തില്ല.
കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുകയോ എതിര്‍പ്പുന്നയിക്കുകയോ ചെയ്തിരുന്നില്ല. ഉത്തരവിനെതിരേ തിരുത്തല്‍ ഹരജി നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തീരുമാനിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago