വരന്തരപ്പിള്ളിയില്‍ ഇരുമ്പ് പൈപ്പ് വീണത് മാലിന്യം കത്തിച്ചപ്പോഴെന്ന് പൊലിസ്
വരന്തരപ്പിള്ളി: വരന്തരപ്പിള്ളി പൗണ്ടില്‍ ആകാശത്ത് നിന്ന് ഇരുമ്പ് പൈപ്പുകള്‍ വീണതില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസ്.സമീപത്തെ പുരയിടത്തില്‍ മാലിന്യം കത്തിച്ചപ്പോഴാണ് പൈപ്പുകള്‍ തെറിച്ചു വീണതെന്ന് വ്യക്തമായതായി പൊലിസ് പറഞ്ഞു. രണ്ട് ഇരുമ്പ് പൈപ്പുകള്‍ വീണതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് കേടുപാട് സംഭവിക്കുകയും അഞ്ച് വയസുകാരന് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം എന്താണെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു നാട്ടുകാര്‍.
ഇതിന് സമീപത്തുള്ള
മറ്റൊരു വീടിനു പിറകില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകളാണ് പൊട്ടിത്തെറിച്ച് ഇരുഭാഗങ്ങളിലേക്കും വീണത്.
സിമന്റ് കയറി രണ്ടു വശവും അടഞ്ഞുപോയ പൈപ്പുകള്‍ വായുമര്‍ദം കൂടിയപ്പോള്‍ തെറിച്ചു പോയതാകാമെന്നും വരന്തരപ്പിള്ളി എസ്.എച്ച്.ഒ എസ്. ജയകൃഷ്ണന് പറഞ്ഞു. സയന്റിഫിക് വിദഗ്ധര്‍ തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."