അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം: ചെന്നിത്തല
തിരുവനന്തപുരം: അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിനുശേഷം വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിരവധിതവണ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. യാതൊരു പ്രയോജനവും അതുകൊണ്ട് കര്‍ഷകര്‍ക്ക് ലഭിച്ചില്ല. വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ബാങ്കുകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല, ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുകയും ചെയ്യുന്നു.
സഹകരണ കാര്‍ഷിക വികസന ബാങ്കുകള്‍പോലും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലെന്നതിന്റെ ഉദാഹരണമാണ്. ഇത്തരം പ്രഹസനങ്ങള്‍ ആവര്‍ത്തിക്കാതെ അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറാകണം.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് കേരളം മാതൃകയാക്കണം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടിട്ടും സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കാതെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇടുക്കി ഏലപ്പാറ സ്വദേശി രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ രക്തസാക്ഷികളാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."